- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനുഷ്യരിലേക്കു പടർന്നാൽ സർവ്വ നാശം; അപകടകാരികളായ എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈന
ബെയ്ജിങ്: മനുഷ്യരിലേക്ക് പടർന്നാൽ സർവ്വനാശം വിതയ്ക്കുന്നതടക്കം അപകടകാരികളായ എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനീസ് ഗവേഷകർ. ഇതുവരെ ആരാലും അറിയപ്പെടാതിരുന്ന വൈറസുകളാണ് ഇവയെല്ലാം. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്എച്ച്എംയു1 എന്നാണ് ഇതിന്റെ പേര്.മനുഷ്യരിലേക്കു വ്യാപിക്കാൻ ശേഷി നേടിയാൽ ശക്തമായ മഹാമാരികൾക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്നാൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.
2017-2021 കാലയളവിൽ ഹെയ്നാൻ ദ്വീപിലെ മൂഷികവർഗത്തിൽ നിന്നെടുത്ത 682 സാംപിളുകളിൽ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്. മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്ന ഫ്ളാവിവൈറസുകളുടെ കുടുംബത്തിൽ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്ട്രോ , പാർവോ, ഗുഹ്യരോഗങ്ങൾ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളിൽപെടുന്നവയാണു വൈറസുകൾ. ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്ലിയാണ് ജേണലിന്റെ എഡിറ്റർ.