റിയാദ്: സൗദി അറേബ്യയിൽ നടുറോഡിലുണ്ടായ അക്രമ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചുപേർ ചേർന്ന് മറ്റൊരാളെ മർദ്ദിക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷാ നടപടി വേണമെന്ന ആവശ്യം ഉയർന്നിരുന്നു.

ഉടൻ തന്നെ അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ചു. കിഴക്കൻ പ്രവിശ്യയിലെ സെക്യൂരിറ്റി പട്രോൾ സംഘം, ദമ്മാം സിറ്റി പൊലീസുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. വീഡിയോ പരിശോധിച്ചാണ് അഞ്ചുപേരെയും തിരിച്ചറിഞ്ഞത്. അറസറ്റിലായവരെ തുടർ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.