- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞു വീണ് മരിച്ചു; ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ്
ഇസ്ലാമാബാദ്: വിവാഹ ചടങ്ങ് പുരോഗമിക്കുന്നതിനിടെ വരൻ കുഴഞ്ഞു വീണ് മരിച്ചു. സിയാൽകോട്ടിലെ ദാസ്‌കയിലാണ് ദാരുണസംഭവം. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഡോക്ടർമാർ എത്തി മരണം സ്ഥിരീകരിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
വീഡിയോയിൽ, വരൻ ഒരു സോഫയിൽ ഇരിക്കുന്നത് കാണാം . ഒപ്പം എല്ലാ കുടുംബാംഗങ്ങളും ഇരിക്കുന്നുണ്ട് . നിക്കാഹിനിടെ വരന്റെ ആരോഗ്യനില വഷളായി പെട്ടെന്ന് മുന്നോട്ട് കുനിഞ്ഞ് വീഴുകയായിരുന്നു . പെൺകുട്ടിയുടെ വീട്ടുകാരും , വരന്റെ കുടുംബാംഗങ്ങളും ഭയന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാം.
Next Story