- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മനുഷ്യക്കടത്തെന്ന് സംശയം; 303 ഇന്ത്യൻ യാത്രക്കാരുമായി നിക്കാരഗ്വയിലേക്കു പോയ വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു: പിടികൂടിയത് റുമാനിയൻ കമ്പനിയുടെ വിമാനം

X
പാരിസ്: മനുഷ്യക്കടത്തെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ യാത്രക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞുവെച്ചു. 303 ഇന്ത്യക്കാരുമായി യുഎഇയിൽനിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനമാണ് സംശയത്തെ തുടർന്ന് ഫ്രാൻസിൽ തടഞ്ഞത്. ഈ വിമാനത്തിലെ യാത്രക്കാർ മനുഷ്യക്കടത്തിന്റെ ഇരകളാവാം എന്ന സംശയത്തെ തുടർന്നാണ് അധികൃതർ തടഞ്ഞത്.
റുമാനിയൻ കമ്പനിയായ ലെജൻഡ് എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണിത്. വിമാനത്തിലെ ഇന്ത്യക്കാർ യുഎസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റം നടത്തുന്നതിനായി, മധ്യ അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയിലായിരിക്കാം എന്നാണ് അധികൃതർ വിലയിരുത്തുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Next Story

