ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്. 17-കാരൻ നടത്തിയ വെടിവെപ്പിൽ ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു. അഞ്ച് വിദ്യാർത്ഥികൾക്കും സ്‌കൂൾ അഡ്‌മിനിസ്ട്രേറ്റർക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പൊലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

പതിനേഴുകാരൻ സ്‌കൂളിൽ പ്രവേശിച്ച് വെടിയുതിർക്കുക ആയിരുന്നു. വ്യാഴാഴ്ച രാവിലെ സ്‌കൂൾ തുറക്കുന്നതിന് മുൻപാണ് വെടിവെപ്പ് നടന്നത്. അവധിക്ക് ശേഷം പുതിയ സെമസ്റ്റർ ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പ് കൗമാരക്കാരന്റെ കൊടുംക്രൂരത. ഇതേ തുടർന്ന് അധികൃതർ സ്‌കൂളിന് അവധി നൽകി. തോക്കുമായെത്തിയ അക്രമിയാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു.

അതേസമയം സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ പൊലീസ് ഇതുവരെ അക്രമിയുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല