- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം
ടോക്യോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത അടയാളപ്പെടുത്തിയെങ്കിലും സുനാമി മുന്നറിയിപ്പുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം മദ്ധ്യജപ്പാനിലെ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസികൾ അറിയിച്ചു.
ജനുവരി 1-ന് ഉണ്ടായ ഭൂചലനത്തിൽ 7.5 തീവ്രതയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ഇതിൽ 200-ലധികം പേർ മരണപ്പെടുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിരുന്നു. മുമ്പ് ഭൂചലനം ബാധിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന 3,500 പേരെ സുരക്ഷിത സ്ഥങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
Next Story