- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കന്നുകാലികൾക്ക് ബിയറും ഡ്രൈഫ്രൂട്ട്സും നൽകി വളർത്തും': മാർക്ക് സക്കർബർഗ്
ന്യൂയോർക്ക്: ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്,ഇൻസ്റ്റാഗ്രാം, ത്രെഡ്സ്, ഹൊറൈസൺ മെറ്റാവേർസ് എന്നിവ ഇതിൽ ഉൾപ്പെടുന്ന മെറ്റ കമ്പനിയുടെ തലവനാണ് മാർക് സക്കർബർഗ്. എന്നാൽ അത് മാത്രമല്ല സക്കർബർഗ് പല കമ്പനികളിലും സ്റ്റാർട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്നുണ്ട്. ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തിൽ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്.
ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുന്നതിനായി കന്നുകാലികൾക്ക് ബിയറും ഡ്രൈഫ്രൂട്ട്സും നൽകി വളർത്തുമെന്നാണ് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പറയുന്നത്. കന്നുകാലി വളർത്തുന്ന പുതിയ സംരംഭം താൻ ആരംഭിച്ചുവെന്നും ഇതിലൂടെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കാൻ സാധിക്കുമെന്നും സക്കർബർഗ് ഫേസ്ബുക്കിൽ കുറിച്ചു. ബീഫ് കഴിക്കുന്നതിന്റെ ചിത്രവും സക്കർബർഗ് പങ്കുവെച്ചിട്ടുണ്ട്. ഇതുവരെയുള്ള തന്റെ സംരഭങ്ങളിൽ ഏറ്റവും രുചിയേറിതാണിതെന്നാണ് സക്കർബർഗിന്റെ ഭാക്ഷ്യം.
ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്ന് മെറ്റ സ്ഥാപകൻ പറയുന്നു.
അതിനായി കൊയോലൗ റാഞ്ചിൽ റാഞ്ചിൽ തന്നെ ഉൽപാദിപ്പിക്കുന്ന മക്കാഡമിയ ഭക്ഷണവും ബിയറും കന്നുകാലികൾക്ക് നൽകും. കന്നുകാലികളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിക്കും എന്നും സക്കർബർഗ് പറയുന്നു. ഓരോ പശുവും ഓരോ വർഷവും 5,000-10,000 പൗണ്ട് ഭക്ഷണം നൽകുമെന്ന് സക്കർബർഗ് വെളിപ്പെടുത്തുന്നു.
സക്കർബർഗിന്റെ പുതിയ സംരംഭം കൃഷിയോടുള്ള മെറ്റ മേധാവിയുടെ താൽപ്പര്യം താൽപ്പര്യം കാണിക്കുന്നുവെന്നും. ഒപ്പം സുസ്തിരമായ ഒരു ഭക്ഷണ വ്യവസ്ഥ എന്ന രീതിയിൽ പലപ്പോഴും സംസാരിക്കുന്ന സക്കർബർഗിന്റെ അതിലേക്കുള്ള ചുവടുവയ്പ്പാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു.
എന്നാൽ സക്കർബർഗ് തന്റെ ബീഫ് സംരംഭം പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിനെതിരെ സസ്യാഹാരികൾ പ്രതിഷേധവുമായി എത്തിയിട്ടിണ്ട്. ഒരു വശത്ത് തന്റെ കന്നുകാലികളെ പരിപാലിക്കുമെന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും ആത്യന്തികമായ അവയെ തന്റെ തീന്മേശയിൽ ഭക്ഷണമാക്കാനാണ് ഉദ്ദേശം എന്ന് ഇവർ ആരോപിക്കുന്നു.