- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റെക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി; ഉത്തരേന്ത്യയിലും പ്രകമ്പനം; ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്ക് പാഞ്ഞു
ന്യൂഡൽഹി: അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ തുടർച്ചയായി ഡൽഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് അഫ്ഗാനിൽ റെക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി നിലവിൽ റിപ്പോർട്ടുകളില്ല.
വടക്കേ ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഭൂചലനം ആശങ്ക പരത്തി. ഡൽഹി-എൻസിആർ ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഹിന്ദുകുഷ് മേഖലയിൽ റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പിർ പഞ്ചലിന്റെ തെക്ക് മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.50ന് ആണ് സംഭവം. ഏറെ നേരം നീണ്ടുനിന്ന ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തിറങ്ങി. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ത്യയ്‌ക്കൊപ്പം അയൽരാജ്യമായ പാക്കിസ്ഥാനിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം ആദ്യം അഫ്ഗാനിസ്ഥാനിൽ തുടർച്ചയായ രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 30 മിനിറ്റിനുള്ളിലാണ് ആശങ്ക പരത്തിയ ഈ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടത്. ഫൈസാബാദിൽ നിന്ന് 100 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12:28 ന് ആദ്യ ഭൂചലനം രേഖപ്പെടുത്തി. പിന്നാലെ ഫൈസാബാദിൽ നിന്ന് 126 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12.55് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ആദ്യത്തേത് റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയെന്നും രണ്ടാമത്തെ ഭൂചലനം 4.8 തീവ്രത രേഖപ്പെടുത്തിയെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. എന്നാൽ ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
2023 ഡിസംബർ 12 ന് റിക്ടർ സ്‌കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിൽ അനുഭവപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. 6.3 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിൽ രണ്ടായിരത്തോളം പേരാണ് മരിച്ചത്.
മറുനാടന് ഡെസ്ക്