- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലൂചിസ്ഥാനിൽ ബോംബ് സ്ഫോടനം; അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
ബലൂചിസ്ഥാൻ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ബലൂചിസ്ഥാനിലെ കെച്ച് ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു.
കെച്ചിലെ ബുലേദ ഏരിയയിലാണ് വെടിവെപ്പുണ്ടായത്. ടിപു റസാഖ് (23), സുന്നി ഷൗക്കത്ത് (24), ഷാഫി ഉള്ള (23), താരിഖ് അലി (25), മുഹമ്മദ് താരിഖ് ഖാൻ (25) എന്നിവരാണ് കൊല്ലപ്പെട്ട സൈനികർ. കെച്ചിൽ സൈന്യം പരിശോധന നടത്തുകയാണ്.
ഇതിനിടെ ഖൈബർ പഖ്തൂങ്ക്വയിലെ ബന്നു ജില്ലയിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. മോട്ടോർസൈക്കിളിൽ പോവുകയായിരുന്ന ഭീകരർ പൊലീസുകാരന് നേരെ വെടിയുതിർക്കുകയായിരുന്നു. കോൺസ്റ്റബിൾ മുഹമ്മദ് അഫ്‌സലാണ് കൊല്ലപ്പെട്ടത്.
മറുനാടന് ഡെസ്ക്
Next Story