- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തായ്ലൻഡിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 20 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്: മരണ സംഖ്യ ഇനിയും ഉയർന്നേക്കും: കൊല്ലപ്പെട്ടവരിൽ പടക്ക നിർമ്മാണശാലയുടെ ഉടമയും ഭാര്യയും കുട്ടികളും

X
ബാങ്കോക്ക്: തായ്ലൻഡിലെ സുഫാൻ ബുരി പ്രവിശ്യയിലെ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 20 പേർ മരിച്ചു. നിരവധിപേർക്കു പരുക്കേു. ഇന്നലെ രാത്രിയിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ പടക്കനിർമ്മാണശാല ഉടമയും ഭാര്യയും രണ്ടുകുട്ടികളും കൊല്ലപ്പെട്ടതായി തായ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മധ്യ തായ്ലൻഡിലെ സുഫാൻ ബുരി പ്രവിശ്യയിലായിരുന്നു സ്ഫോടനം. സ്ഫോടനശബ്ദം കിലോമീറ്ററുകളോളം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.
പടക്കനിർമ്മാണശാലയിൽ നിന്ന് ആരും പുറത്തുപോയിട്ടില്ലെന്നാണ് ദൃക്സാക്ഷിയായ സ്ത്രീ പ്രാദേശിക ചാനലിനോട് പ്രതികരിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
Next Story

