ബെയ്ജിങ്: ചൈനയിലെ ബോർഡിങ് സ്‌കൂളിൽ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 13 വിദ്യാർത്ഥികൾ വെന്തുമരിച്ചു. ഹെനാൻ പ്രവിശ്യയിലെ യിങ്കായ് സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സ്‌കൂൾ ഡോർമിറ്ററിക്ക് തീപിടിച്ചതായി പ്രാദേശിക അഗ്നിരക്ഷാ ഓഫിസിൽ വിവരം ലഭിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാ യൂണിറ്റുകളും സുരക്ഷാ ജീവനക്കാരും ചേർന്ന് അരമണിക്കൂറിനുള്ളിൽ തീയണച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് സ്‌കൂളിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.