സിഡ്‌നി: ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരങ്ങളടക്കം പങ്കെടുത്ത പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്‌കെട്ട് ആശുപത്രിയിലായ മാക്‌സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ ആഴ്ചയാണ് അഡ്‌ലൈഡിൽ നടന്ന പാർട്ടിയിൽ താരം മദ്യപിച്ച് ലക്ക് കെട്ടത്.

മുൻ താരം ബ്രെറ്റ്‌ലീ നയിക്കുന്ന സിക്‌സ് ആൻഡ് ഔട്ട് എന്ന ബാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു താരം. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു. മാക്‌സ് വെൽ ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിക്ക് അറിവുണ്ട്. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്- ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവ് വ്യക്തമാക്കി.

താരത്തെ വിൻഡീസിനെതിരെയുള്ള ഏകദിന സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇക്കാരണം കൊണ്ടല്ല താരത്തെ ഉൾപ്പെടുത്താതിരുന്നതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ ഉദ്ധരിച്ച് ക്രിക് ഇന്റഫോ റിപ്പോർട്ട് ചെയ്യുന്നു.അതേസമയം കഴിഞ്ഞ വർഷവും പാർട്ടിക്കിടെ മദ്യപിച്ച് തെന്നിവീണ് താരത്തിന് കാലിന് പരിക്കേറ്റിരുന്നു.