- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ വിശ്വസ്തൻ പീറ്റർ നവാരോയ്ക്ക് തടവ് ശിക്ഷ
വാഷിങ്ടൺ ഡിസി: യുഎസ് ക്യാപ്പിറ്റോൾ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച കോൺഗ്രസ് പാനലിന് മുമ്പാകെ മൊഴി നൽകാൻ വിസമ്മതിച്ച പീറ്റർ നവാരോയ്ക്ക് നാല് മാസത്തെ തടവ് ശിക്ഷ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവായിരുന്നു നവാരോ.
സാമ്പത്തിക ശാസ്ത്രജ്ഞനായ നവാരോ (74)യെ വാഷിങ്ടണിലെ ഫെഡറൽ ജൂറി, കോൺഗ്രസിനെ അവഹേളിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി അമിത് മേത്തയാണ് അദ്ദേഹത്തെ നാല് മാസത്തെ തടവിന് ശിക്ഷിച്ചു. നവാരോ 9,500 ഡോളർ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച ജനപ്രതിനിധി സമിതിക്ക് മുമ്പാകെ മൊഴി നൽകാനും പാനലിന് രേഖകൾ കൈമാറാനും നവാരൊ വിസമ്മതിച്ചിരുന്നു.
നേരത്തെ, ഇതേകേസിൽ ട്രംപിന്റെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വിജയത്തിനും പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായ സ്റ്റീവ് ബാനനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.