- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇമ്രാൻ ഖാനും ഭാര്യ ബുഷറയ്ക്കും ഏഴ് വർഷം തടവ്
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും കനത്ത തിരിച്ചടി. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിൽ ഇരുവർക്കും ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ശിക്ഷാവിധി. കഴിഞ്ഞ ദിവസം തോഷഖാന കേസിൽ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ആഴ്ചയിൽ തന്നെ മൂന്നാമത്തെ ശിക്ഷാ വിധിയാണ് ഇമ്രാൻ ഖാന് ലഭിക്കുന്നത്.
ഇമ്രാൻ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷ വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാക്കിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം 10 വർഷം തടവിനും ശിക്ഷിച്ചിരുന്നു. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായ ഇമ്രാൻ ഇപ്പോൾ ജയിലിലാണ്.
ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീവിയുമായുള്ള വിവാഹം ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതി പരിഗണിച്ചാണ് റാവൽപിണ്ടി കോടതി 7 വർഷത്തേക്ക് ശിക്ഷ വിധിച്ചത്. 2018-ലാണ് ഇരുവരുടെയും വിവാഹം കഴിയുന്നത്. എന്നാൽ ഈ സമയം ബുഷ്റ മറ്റൊരാളുമായി വിവാഹിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം നിശ്ചിത സമയം കഴിഞ്ഞാൽ മാത്രമേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാൻ കഴിയുകയുള്ളൂവെന്നാണ് ഇസ്ലാമികനിയമം. ഈ നിയമം ലംഘിച്ചാണ് ഇരുവരും വിവാഹിതരായത്. ഇത് ചൂണ്ടിക്കാട്ടി ബുഷ്റയുടെ മുൻ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയതിലും തോഷഖാന കേസിസും ഇമ്രാൻ ഖാന് കോടതി ശിക്ഷ വിധിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം കൈവിട്ടു പോകാതിരിക്കാൻ രാഷ്ട്ര രഹസ്യങ്ങൾ ചോർത്തിയ സൈഫർ കേസിൽ 10 വർഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനുപുറമെ പ്രധാനമന്ത്രി പദവിയിലിരിക്കെ അധികാരം ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ തോഷഖാന കേസിലും ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീവിക്കുമെതിരെ 14 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചിരുന്നു. നിലവിൽ റാവൽപിണ്ടി ജയിലാണ് ഇമ്രാൻ ഖാൻ.