അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.10നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉമ്മുൽഖുവൈനിലെ ഫലാജ് അൽ മൊഅല്ലക്ക് പടിഞ്ഞാറായി അഞ്ച് കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്. താമസക്കാർക്ക് കാര്യമായ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അഥോറിറ്റി വ്യക്തമാക്കി.