- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിലിയിൽ കാട്ടുതീയെ തുടർന്ന് 46 പേർ കൊല്ലപ്പെട്ടു; ആയിരത്തിലേറെ വീടുകൾ കത്തി നശിച്ചു; നൂറുകണക്കിനാളുകളെ കാണാതായതായും റിപ്പോർട്ട്: രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ അടിയന്തിരാവസ്ഥ
സാന്റിയാഗോ: ചിലിയിൽ നാശം വിതച്ച് കാട്ടുതീ പടർന്നു പിടിച്ചു. ജനവാസ മേഖലയിലേക്കും പടർന്നു പിടിച്ച കാട്ടുതിയീൽ 46 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ആയിരത്തിലേറെ വീടുകളാണ് കത്തിച്ചാമ്പലായത്. നൂറുകണക്കിനാളുകളെ കാണാതായി. കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഹെക്ടർ കണക്കിന് സ്ഥലമാണ് കത്തിനശിച്ചത്. കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
രാജ്യത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിൽ പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയിലെ വരണ്ട സാഹചര്യങ്ങളും താപനില 40 ഡിഗ്രി സെൽഷ്യസിലേക്ക് (104 ഡിഗ്രി ഫാരൻഹീറ്റ്) കുതിച്ചുയർന്നതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. രാജ്യത്തെ 92 സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നും രാജ്യത്തുടനീളം 43,000 ഹെക്ടർ (106,000 ഏക്കർ) കത്തിനശിച്ചതായും ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചു.
തീരദേശ നഗരമായ വിന ഡെൽ മാറിന് ചുറ്റുമുള്ള മലഞ്ചെരിവുകളിൽ ഒറ്റരാത്രികൊണ്ട് നിരവധി വീടുകൾ കത്തിനശിച്ചു. കനത്ത പുകയെ തുടർന്ന് വാൽപാറൈസോ ടൂറിസ്റ്റ് മേഖലയിലെ വിന ഡെൽ മാർ, മധ്യ ചിലിയുടെ തീരപ്രദേശം എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്തു.