- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണ യുവഡോക്ടർക്ക് ദാരുണാന്ത്യം
ക്വീൻസ്ലാൻഡ്: ഓസ്‌ട്രേലിയയിൽ വെള്ളച്ചാട്ടത്തിൽ വീണു ഇന്ത്യൻ വംശജയായ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിൽനിന്നുള്ള ഉജ്വല വെമുരു (23) ആണ് മരിച്ചത്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ ഗോൾഡ് കോസ്റ്റിലെ ലാമിങ്ടൺ നാഷനൽ പാർക്കിലെ യാൻബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണു സംഭവം.
സുഹൃത്തുക്കൾക്കൊപ്പം ട്രെക്കിങ്ങിനായാണ് ഉജ്വല എത്തിയത്. ചെരുവിലേക്കു വീണ ട്രൈപോഡ് എടുക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ 20 മീറ്റർ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്കു വീഴുകയായിരുന്നു. ആറ് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഉജ്വലയുടെ മൃതദേഹം പുറത്തെടുത്തത്.
ആന്ധ്രപ്രദേശിൽനിന്നു വർഷങ്ങൾക്കു മുൻപ് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയവരാണ് ഉജ്വലയുടെ മാതാപിതാക്കൾ. 2023ൽ ഗോൾഡ് കോസ്റ്റ് ബോണ്ട് സർവകലാശാലയിൽനിന്നാണ് ഉജ്വല എംബിബിഎസ് പൂർത്തിയാക്കിയത്.
Next Story