- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ഞെരുക്കം: റെഡ് കാർപ്പെറ്റ് ഒഴിവാക്കി പാക്കിസ്ഥാൻ സർക്കാർ
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ റെഡ് കാർപ്പെറ്റ് ഒഴിവാക്കി പാക്കിസ്ഥാൻ സർക്കാർ.സാമ്പത്തിക ഞെരുക്കം തന്നെയാണ് സർക്കാരിനെ ഇത്തരത്തിലൊരു തീരുമനത്തിലേക്ക് എത്തിച്ചത്. സർക്കാർ പരിപാടികളിൽ റെഡ് കാർപ്പെറ്റുകൾ ഉപയോഗിക്കേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് നിർദ്ദേശിച്ചിരിക്കുന്നത്. നയതന്ത്ര സ്വീകരണ പരിപാടികളിൽ മാത്രമായിരിക്കും ഇനി റെഡ് കാർപ്പറ്റുകൾ ഉപയോഗിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും നടത്തുന്ന പരിപാടികളിൽ റെഡ് കാർപ്പറ്റുകൾ ഉപയോഗിക്കുന്നത് കാർപ്പെറ്റുകൾ ഉപയോഗിക്കുന്നത് തുടർന്നിരുന്നു. ഇതോടെയാണ് ഇക്കാര്യത്തിലെ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച് ഷെഹ്ബാസ് ഷെരീഫ് പാക്കിസ്ഥാൻ കാബിനറ്റ് ഡിവിഷൻ വഴി വിജ്ഞാപനം പുറപ്പെടുവിച്ചത്. നയതന്ത്ര പരിപാടികളിൽ മാത്രമാണ് ഇനി മുതൽ റെഡ് കാർപ്പറ്റ് ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഇത്തരത്തിലുള്ള പാഴ്ചെലവ് ഒഴിവാക്കി ഖജനാവിൽ ലാഭം പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ചെലവുചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ഷെരീഫും മന്ത്രിസഭാംഗങ്ങളും നേരത്തെ തീരുമാനിച്ചിരുന്നു.