- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ താമസ സമുച്ഛയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ചു മരണം
ഷാർജ: ഷാർജയിലെ അൽനഹ്ദയിലുണ്ടായ തീപ്പിടിത്തത്തിൽ അഞ്ചുപേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേറ്റു: വ്യാഴാഴ്‌ച്ച രാത്രിയോടെ താമസസമുച്ചയത്തിലാണ് തീപ്പിടിത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരിക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേരുടെ പരിക്ക് ഗുരതരമല്ല.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഷാർജ അൽ നഹ്ദയിലെ 38 നിലകളുള്ള താമസകെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. താമസക്കാരിൽ പലർക്കും പുക ശ്വസിച്ച് ശ്വാസം മുട്ടലുണ്ടായി. 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറുകലിൽ നിന്നാണ് തീ പടർന്നത്. തീപിടിച്ച വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും പൊലീസും കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ച് തീ നിയന്ത്രണ വിധേയമാക്കി.താമസക്കാരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
അഗ്നിബാധയുണ്ടായ ഉടനെ താമസക്കാരിൽ പലരും പുറത്തേക്ക് രക്ഷപ്പെട്ടിരുന്നു. ആഫ്രിക്കക്കാരും ജി.സി.സി. പൗരന്മാരുമാണ് കെട്ടിടത്തിലെ താമസക്കാരിൽ ഭൂരിഭാഗവും. കെട്ടിടത്തിന്റെ 33 നിലകളിലാണ് ആളുകൾ താമസിക്കുന്നത് താഴെയുള്ള അഞ്ച് നിലകൾ പാർക്കിങ് ആണ്. ഓരോ നിലയിലും എട്ട് ഫ്‌ളാറ്റുകൾ വീതമാണുള്ളത്. എ,ബി,സി എന്നിങ്ങനെ മൂന്ന് ബ്ലോക്കുകൾ ഉള്ള കെട്ടിടമാണിത്. ബി ബ്ലോക്കിലായിരുന്നു അഗ്നിബാധ.