- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ചെന്ന് പരാതി; 53-കാരന് പിഴയിട്ട് കോടതി
സിഡ്നി: വിമാനത്തിലിരുന്ന് കപ്പിൽ മൂത്രമൊഴിച്ച 53-കാരന് പിഴശിക്ഷ വിധിച്ച് സിഡ്നി കോടതി. ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിൽനിന്ന് സിഡ്നിയിലേക്ക് എത്തിയ എയർ ന്യൂസിലാൻഡ് വിമാനത്തിലാണ് സംഭവം നടന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ കോടതിയാണ് ഇയാൾക്ക് 600 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 32,000 ഇന്ത്യൻ രൂപ) പിഴയിട്ടത്.
ലാൻഡ് ചെയ്തശേഷം ഏത് ടെർമിനൽ ഗെയിറ്റിലേക്കാണ് പോകേണ്ടതെന്ന അറിയിപ്പ് ലഭിക്കാനായി കാത്തുനിൽക്കുകയായിരുന്നു വിമാനം. ഈ സമയത്താണ് 53-കാരനായ യാത്രക്കാരൻ കപ്പിൽ മൂത്രമൊഴിച്ചത്. ഇയാൾ ഇരുന്ന അതേ നിരയിലുണ്ടായിരുന്ന ഹോളി എന്ന യാത്രക്കാരിയാണ് ഇക്കാര്യം വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഹോളിയും 15 വയസുള്ള മകളും ഇരുന്നതിന് സമീപമുള്ള വിൻഡോ സീറ്റിലാണ് യാത്രക്കാരൻ ഇരുന്നിരുന്നത്. ടെർമിനൽ ഗെയിറ്റ് ലഭിക്കാനായി വിമാനം 20 മിനിറ്റോളം വിമാനം കാത്തുനിന്നുവെന്ന് ഹോളി പറയുന്നു. ഈ സമയം ശബ്ദംകേട്ട് നോക്കിയപ്പോഴാണ് യാത്രക്കാരൻ കപ്പിൽ മൂത്രമൊഴിക്കുന്നതായി കണ്ടത്. ഉടൻ ഹോളി വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു.
യാത്രക്കാരൻ മദ്യപിച്ചിട്ടുണ്ടെന്നാണ് ഇവർ ആരോപിക്കുന്നത്. വിമാനത്തിൽനിന്ന് ഇറങ്ങുന്നതിനിടെ കപ്പിലുണ്ടായിരുന്ന മൂത്രം ജീവനക്കാരിൽ ഒരാളുടെ ദേഹത്തേക്ക് തെറിച്ചുവെന്നും ഹോളി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
അതേസമയം, യാത്രക്കാരന്റെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എയർ ന്യൂസിലാൻഡ് അറിയിച്ചു. മോശം പെരുമാറ്റത്തിന്റെ പേരിൽ ഓരോ മാസവും അഞ്ചുമുതൽ പത്ത് യാത്രക്കാരെവരെ തങ്ങൾ വിലക്കാറുണ്ടെന്നും എയർ ന്യൂസിലാൻഡ് പറഞ്ഞു.