- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലികോപ്റ്റർ അപകടം: കെനിയൻ സൈനിക മേധാവിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു
നെയ്‌റോബി: കെനിയൻ സൈനിക മേധാവിയടക്കം പത്ത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു. കെനിയൻ സൈനിക മേധാവി ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയടക്കം പത്ത് പേർ ആണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് കെനിയൻ പ്രസിഡന്റ് വില്ല്യം റൂട്ടോ അറിയിച്ചു. തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നടന്ന അപകടത്തിന്റെ കാരണം കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.
വ്യാഴാഴ്ചയാണ് സൈനിക മേധാവി അടക്കമുള്ള ഒൻപത് പേർ കയറിയ ഹെലികോപ്ടർ ടേക്ക് ഓഫിന് തൊട്ട് പിന്നാലെ തകർന്നത്. രണ്ട് സൈനികർ മാത്രമാണ് ഹെലികോപ്ടർ അപകടത്തെ അതിജീവിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കെനിയയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ കന്നുകാലികളെ തുരത്താൻ നിയോഗിച്ചിരുന്ന സേനാംഗങ്ങളെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സൈനിക മേധാവി സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണത്. ചെപ്തുലേലിലെ ബോയ്‌സ് സെക്കണ്ടറി സ്‌കൂൾ ഗ്രൌണ്ടിൽ നിന്നുള്ള ടേക്ക് ഓഫിന് തൊട്ട് പിന്നാലെയായിരുന്നു ഇത്.