ന്യൂഡൽഹി: 2022-ൽ യു.എസ്. പൗരത്വം നേടിയത് 65,960 ഇന്ത്യക്കാർ. മെക്‌സിക്കോയ്ക്ക് (1,28,878) പിന്നിൽ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യക്കാരെന്ന് യു.എസ്. കോൺഗ്രഷണൽ റിസർച്ച് സർവീസ് (സി.ആർ.എസ്.) റിപ്പോർട്ട് വ്യക്തമാക്കുന്നു.

യു.എസ്. സെൻസസ് ബ്യൂറോയുടെ സർവേ അനുസരിച്ച് 2022-ൽ അമേരിക്കയിൽ 4.6 കോടി വിദേശികളുണ്ട്. ഇത് അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ (33.3 കോടി) 14 ശതമാനമാണ്. ഫിലിപ്പീൻസ്, ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽനിന്നുമുള്ളവരും അമേരിക്കൻ പൗരത്വം നേടുന്നവരുടെ പട്ടികയിൽ മുൻപന്തിയിലാണ്.