വാഷിങ്ടൺ: രണ്ടുദിവസമായി മധ്യ അമേരിക്കയിൽ തുടരുന്ന കൊടുങ്കാറ്റിലും പേമാരിയിലും മരണം 22 ആയി. ഇടിമിന്നലോടുകൂടിയ മഴയും കാറ്റും 13 സംസ്ഥാനങ്ങളെ ബാധിച്ചു. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ട് ആറുലക്ഷത്തോളംപേർ ഇരുട്ടിലായി. തിങ്കളാഴ്ച അലബാമമുതൽ ന്യൂയോർക്കുവരെയുള്ള സംസ്ഥാനങ്ങളിൽ കാലാവസ്ഥാവകുപ്പ് ജാഗ്രതാനിർദ്ദേശം നൽകി. ഇവിടങ്ങളിൽ 13 ലക്ഷം പേരാണ് താമസിക്കുന്നത്. കിഴക്കൻതീരങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, യു.എസിന്റെ തെക്കൻ മേഖലകൾ ഉഷ്ണതരംഗത്തിന്റെ പിടിയിലുമാണ്.