- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീൻ റാലിയിൽ പങ്കെടുത്ത സ്ത്രീകളെ ലൈംഗികമായി അപമാനത്തിന് ഇരയാക്കിയെന്ന് പരാതി
ലണ്ടൻ: ഈ മാസം ആദ്യം സെൻട്രൽ ലണ്ടനിൽ നടന്ന പാാലസ്തീൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്ത ഒരു വനിതയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതി. വെസ്റ്റ് എൻഡിലെ കവൻട്രി സ്ട്രീറ്റിൽ ഒരു മണി എക്സ്‌ചേഞ്ച് ഷോപ്പിന് മുൻപിൽ വച്ചായിരുന്നു ആക്രമണം എന്ന് പൊലീസ് പറഞ്ഞു. മെയ് 18 ന് ഉച്ച തിരിഞ്ഞ് 2.50 ന് ആണ് സംഭവം നടന്നത്. ആ സമയം ആയിരക്കണക്കിന് ഫലസ്തീൻ അനുകൂലികൾ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനം നടത്തുകയായിരുന്നു.
1948 - ഇസ്രയേൽ രൂപീകരണത്തിന് ശേഷം ഫലസ്തീൻകാരെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച, നക്‌ബ എന്ന് ഫലസ്തീനിയൻ ജനത വിളിക്കുന്ന സംഭവത്തിന്റെ എഴുപത്താറാം വാർഷികവുമായി ബന്ധപ്പെട്ടായിരുന്നു പ്രകടനം നടന്നത്. ഇളം നീല നിറത്തിലുള്ള ഷർട്ട് ധരിച്ച ഒരു വ്യക്തിയണ് ആക്രമണം നടത്തിയതെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. കഷണ്ടിയുള്ള വ്യക്തി കറുത്ത കണ്ണടയും വെച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഒരു 69 കാരനെ അറാസ്റ്റ് ചെയ്തതായും പിന്നീട് അയാളെ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് വക്താവ് സ്ഥിരീകരിച്ചു. ഈ സംഭവവുമായി ബന്ധപപെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവരുണ്ടെങ്കിൽ പൊലീസുമായി ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.
നേരത്തെ, ഈ പ്രകടനത്തിനിടയിൽ ഇന്തിഫദ വിപ്ലവ മുദ്രാവാക്യവും മുഴക്കി ഒരു വ്യക്തി ട്രാഫിക് സിഗ്നലിൽ കയറുകയും ഒരു ചുവന്ന പുക ബോംബ് പൊട്ടിക്കുകയും ചെയ്തിരുന്നു. മാറ്റൊരാൾ, ആക്ഷേപകരമായ വാക്കുകൾ എഴുതിയാ ശവപ്പെട്ടിയുമായി എത്തുകയൗം ചെയ്തിരുന്നു. ഇവർ രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.