ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്‌റോയിൽ നിന്ന് തായിഫിലേക്കുള്ള സർവീസിനിടെയാണ് ഈജിപ്ഷ്യൻ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്. പൈലറ്റിന്റെ അപ്രതീക്ഷിത മരണവാർത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമർജൻസി ലാൻഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിക്കുകയായിരുന്നു.

ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്‌കൈ വിഷന്റെ എയർബസ് 320-എ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസുഫ് അദസ് ആണ് മരിച്ചത്. തുടർന്നാണ് വിമാനം ജിദ്ദയിൽ അടിയന്തിര ലാൻഡിങ് നടത്തിയത്. കെയ്‌റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്റെ എൻ.ഇ 130-ാം നമ്പർ ഫ്‌ളൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.