ലണ്ടൻ: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. യുഎസ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് അസാഞ്ജിന് ജയിലിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. ജാമ്യം ലഭിച്ചതിനു പിന്നാലെ അസാൻജ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വർഷത്തോളമാണ് ജൂലിയൻ അസാൻജ് ജയിലിൽ കഴിഞ്ഞത്. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായിരുന്നു അദ്ദേഹത്തിനു മേൽ ചുമത്തിയ കുറ്റം.