ലണ്ടൻ: തെക്കൻ ലണ്ടനിലെ എച്ച് എം പി വാൻഡ്‌സ്വർത്ത് ജയിലിനുള്ളിൽ വെച്ച് തടവുപുള്ളിയുമായി വനിതാ ജയിൽ ഉദ്യോഗസ്ഥ ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ട വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യത്തിൽ ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമിലാണ്. തെക്ക് പടിഞ്ഞാറൻ ലണ്ടനിലെ കാറ്റഗറി എ വിഭാഗത്തിൽ പെടുന്ന ജയിലിൽ വെച്ച്, പേര് വെളിപ്പെടുത്താത്ത ഒരു ജയിൽ പുള്ളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യമാണ് പുറത്തു വന്നത്.

അടുത്തിടെ എടുത്തതാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. സെല്ലിനകത്ത് വെച്ച് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, സെല്ലിലെ സഹതടവുകാരൻ ഇത് വീഡിയോയിൽ പകർത്തുകയായിരുന്നത്രെ. വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ, നമ്മൾ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഇയാൾ പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. അതിനിടയിൽ സെല്ലിനകത്തേക്ക് ആരോ വരാൻ ശ്രമിക്കുമ്പോൾ, ഒരു മിനിറ്റ് കാത്തു നിൽക്കാൻ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും കേൾക്കാം.

ഏതായാലും, ഈ സംഭവത്തിനെ തുടർന്ന് അന്വേഷണം നേരിടുന്ന ലിൻഡ ഡിസൂസ എന്ന 31 കാരി സംഭവം വിവാദമായതിനെ തുടർന്ന് ജയിലിലെ ജോലി രാജി വെച്ചതായാണ് അറിയാൻ കഴിയുന്നത്. തന്റെ ജീവിത ശൈലിയും ജോലിയുമായി കൂട്ടിക്കുഴക്കരുതെന്ന് ലിൻഡയ്ക്ക് നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് അവരുടെ സഹോദരി ആൻഡ്രിയ പറഞ്ഞു. ഏതായാലും, ഇപ്പോൾ അവർ അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണെന്നും ആൻഡ്രിയ പറഞ്ഞു.

എല്ലാ പരിമിതികളും ലംഘിച്ചുകൊണ്ടുള്ള ലൈംഗികബന്ധങ്ങൾ ഉൾക്കൊള്ളുന്ന, കഴിഞ്ഞവർഷം ചാനൽ 4 സംപ്രേഷണം ചെയ്ത ഓപ്പൺ ഹൗസ്: ദി ഗ്രെയ്റ്റ് സെക്സ് എക്സ്‌പെരിമെന്റ് എന്ന പരിപാടിയിൽ ലിൻഡയും ഭർത്താവ് നാഥനും പങ്കെടുത്തിരുന്നതായും സഹോദരി പ്യുറയുന്നു.തന്റെ സഹോദരിയുടെ ആരാധകരെ തന്റെ സാമൂഹ്യമാധ്യമ പേജുകളിൽ നിന്നും ബ്ലോക്ക് ചെയ്യാൻ ഏറെ ക്ലേശിച്ചതായും ലണ്ടനിൽ പേഴ്സണൽ ട്രെയിനറായി ജോലി ചെയ്യുന്ന ആൻഡ്രിയ പറഞ്ഞു. ഒൺലി ഫാൻസ് അക്കൗണ്ടും ലിൻഡക്കുള്ളതായി സംശയിക്കുന്നുവെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.