- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിനുള്ളില്‍ ശാരീരിക ബന്ധം നടത്തി പിടിയിലായത് ഈ യുവതി; കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ ദൃക്സാക്ഷികളായപ്പോള്
ഈസിജെറ്റ് വിമാനത്തില്‍ നിന്നും ഇറക്കിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വിമാനത്തിനകത്ത് തന്റെ കാമുകനുമൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെ ഈസിജെറ്റ് വിമാനത്തില്‍ നിന്നും ഇറക്കിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വെയ്ല്‍സ് നിവാസിയായ അന്റോണിയ സള്ളിവന്‍ എന്ന 20 കാരിയും കാമുകന്‍ ബ്രാഡ്‌ലി സ്മിത്ത് എന്ന 22 കാരനുമാണ് ചില അശ്ലീല ചിത്രങ്ങളിലേതുപോലുള്ള അശ്ലീല വ്യംഗ്യത്തോടെയുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയും അവരുടെ അമ്മയും ഉള്‍പ്പടെ മൂന്ന് യാത്രക്കാരാണ് ഇതിന് ദൃക്സാക്ഷികളായത്.
തൊട്ടടുത്തിരുന്ന കൗമാരക്കാരിയും അമ്മയും വിമാന ജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍, താന്‍ തന്റെ കാമുകന്റെ കാല്‍ തിരുമ്മിക്കൊടുക്കുകയായിരുന്നു എന്നാണ് സള്ളിവന്‍ പറഞ്ഞത്. ഏതായാലും ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തി. പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസ്.
കാമുകനായ സ്മിത്തിന് 300 മണിക്കൂര്‍ നേരത്തെ സാമൂഹ്യ സേവനവും സള്ളിവന് 270 മണിക്കൂര്‍ നേരത്തെ സാമൂഹ്യ സേവനവും ശിക്ഷയായി വിധിക്കുകയും ചെയ്തു. അത് കൂടാതെ സംഭവത്തിന് ദൃക്സാക്ഷികളായ മൂന്ന് പേര്‍ക്ക് 100 പൗണ്ട് വീതം നഷ്ട പരിഹാരമായി നല്‍കുകയും വേണം.