- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാർമസിയിൽ നിന്നും തലവേദനക്കുള്ള രണ്ട് ടാബ്ലറ്റുകൾ മോഷ്ടിച്ചു; നഴ്സ് അറസ്റ്റിൽ
ലണ്ടൻ: ഡ്യൂട്ടി സമയത്ത് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും തലവേദനക്കുള്ള രണ്ട് ഗുളികകൾ മോഷ്ടിച്ച നഴ്സിനെ പ്രൊഫഷനിൽ നിന്നും സസ്പെൻഡ് ചെയ്തു. ജനങ്ങൾക്ക് അപകടകാരിയായേക്കാം എന്നതാണ് സസ്പെൻഷനു കാരണമായി പറഞ്ഞിരിക്കുന്നത്. ലിവർപൂളിനടുത്തുല്ല അറോവ് ഹോസ്പിറ്റലിലെ ഫ്രാൻസെസ്‌ക മോർഗൻ എന്ന നഴ്സിനാണ് സസ്പെൻഷൻ ലഭിച്ചത്. ജോലി സമയത്ത് സുഖമില്ലാതായതോടെ അനുമതിയില്ലാതെ ഒരു പാരസിറ്റമോൾ ഗുളികയും ഒരു കോകോഡമോൾ ഗുളികയും എടുത്തതാണ് ജോലി തെറിക്കാൻ കാരണമായത്.
20022 ജൂണിൽ നടന്ന സംഭവത്തിന്റെ അന്വേഷണം പൂർത്തിയാക്കിയതോടെ ഇപ്പോഴാണ് മോർഗനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ആറ് മാസത്തേക്ക് നഴ്സിങ് പ്രൊഫഷണിൽ നിന്നു തന്നെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പൊലീസ് രഹസ്യമായി സ്ഥാപിച്ച ക്യാമറയിൽ 2022 ജൂണിൽ രണ്ടു തവണ അനുമതിയില്ലാതെ ഇവർ മരുന്നെടുക്കുന്ന ദൃശ്യം റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു.
പ്രിസ്‌ക്രിപ്ഷൻ മരുന്നുകൾ കാണാതാവുന്നു എന്ന ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അക്കാര്യം അന്വേഷിച്ചു വരികയായിരുന്നു. അതോടെ ഓരോ ഷിഫ്റ്റിന്റെയും അവസാനത്തിൽ മരുന്നിന്റെ കണക്കെടുക്കാൻ ആരംഭിച്ചു. അതിനു പുറമെ പൊലീസ് ഒരു രഹസ്യ ക്യാമറ സ്ഥാപിക്കുകയും ചെയ്തു. അതിലായിരുന്നു മോർഗൻ കുടുങ്ങിയത്.
എന്നാൽ, ആശുപത്രിയിൽ മരുന്നുകൾ വൻ തോതിൽ മോഷണം പോകുന്നതിൽ മോർഗന് പങ്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു പാരസിറ്റമോളും ഒരു കൊ - കൊഡാമോളും എടുത്തതിനാണ് ഇപ്പോൾ ഇവരെ ശിക്ഷിച്ചിട്ടുള്ളത്. ജോലി സമയത്ത് സുഖമില്ലാതെ വന്നപ്പോൾ, മരുന്ന് എടുക്കാൻ അനുവാദമുണ്ട് എന്ന തോന്നലിലാണ് അപ്രകാരം ചെയ്തതെന്ന് മോർഗൻ വിചാരണക്കിടെ പറഞ്ഞിരുന്നു.