കൊളംബോ: ദൈവത്തിന് തീരേ വയ്യ, കൈലാസത്തിലെ മെഡിക്കൽ സൗകര്യങ്ങൾ പോരാ, ദൈവത്തെ സഹായിച്ച് രാഷ്ട്രീയ അഭയം നൽകണം. വിദേശകാര്യമന്ത്രി പ്രസിഡന്റിന് എഴുതിയ കത്തിൽ പറയുന്നത് ഇങ്ങനെയാണ്. ശ്രീകൈലാസത്തിലെ വിദേശകാര്യ മന്ത്രിയെന്ന് അവകാശപ്പെടുന്ന നിത്യപ്രേമാത്മാ ആനന്ദ സ്വാമിയാണ് ശ്രീലങ്കൻ പ്രസിഡന്റിന് ഇങ്ങനെ ഒരു കത്തെഴുതിയത്.കുപ്രസിദ്ദ ആൾ ദൈവം നിത്യാനന്ദയാണ് സഹായം ആവിശ്യമുള്ള ആ ദൈവം.

കൈലാസത്തിലുള്ള മെഡിക്കൽ സൗകര്യങ്ങളെല്ലാം ഉപയോഗിച്ചിട്ടും, ഡോക്ടർമാർക്ക് ഇപ്പോഴും രോഗനിർണയം നടത്താൻ കഴിയുന്നില്ല. ഈ സമയത്ത് ഏറ്റവും അടിയന്തരമായി ആവശ്യമായ മെഡിക്കൽ സംവിധാനങ്ങൾ ഇല്ല. ആയതിനാൽ ഉടൻ രാഷ്ട്രീയ അഭയം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.എന്നാണ് കത്തിൽ പറയുന്നത്.സ്വയം പ്രഖ്യാപിത ആൾദൈവവും ബലാത്സംഗക്കേസിലെ പ്രതിയുമായ നിത്യാനന്ദ ശ്രീലങ്കയിൽ രാഷ്ട്രീയ അഭയം തേടിയതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്.

നിരവധി കേസുകളിൽ കുറ്റവാളിയും ആരോപണങ്ങൾ നേരിടുന്ന നിത്യാനന്ദയെ രാജ്യവും ഇന്റർപോളും അന്വേഷിക്കുകയാണ് ഇതിന് മു്ൻപും നിത്യാനന്ദ അവശനിലയിലാണ് എന്നും മരണപ്പെട്ടന്ന തരത്തിലുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ആ സമയത്ത് വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് നിത്യാനന്ദ താൻ മരിച്ചിട്ടില്ലെന്നും അങ്ങനെ ഒന്നും മരിക്കുക ഇല്ലെന്നും അഥവാ മരിച്ചാൽ മറ്റോരു ശരീരത്തിൽ കയറി തിരിച്ചു വരുമെന്നും അന്ന് നിത്യാനന്ദ വീഡിയോയിൽ പറഞ്ഞിരുന്നു.

വീഡിയോയിൽ ഹിന്ദുവിരോധികളാണ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്ന് പറഞ്ഞ നിത്യാനന്ദ, അതുെകാണ്ടാണ് താൻ കൈലാസത്തിലേക്ക് മാറിയതെന്നും പറഞ്ഞു. ഇനി അവരെന്നെ കൊന്നാലും ഞാൻ ഈ ശരീരം ഉപേക്ഷിച്ച് മറ്റൊരു ശരീരത്തിലേക്ക് മാറി തിരിച്ചുവരുമെന്നും നിത്യാനന്ദ പറഞ്ഞു. പഴയ പോലെ തന്നെ തുടരുമെന്നും ഇനിയും 200 വർഷം കൂടി ജീവിക്കുമെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു.

നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ലെന്ന് അധികൃതർ പറയുമ്പോഴാണ് ഔദ്യോഗിക പേജിൽ നിത്യാനന്ദയുടെ വീഡിയോകൾ പ്രത്യക്ഷപ്പെടുന്നത്. ബലാത്സംഗം പോക്‌സോ, പ്രകൃതി വിരുദ്ധ പീഡനം, കൊലപാതകം, സാമ്പത്തിക തട്ടിപ്പ് എന്നിങ്ങനെ ഒട്ടേറെ കേസുകളും ആരോപണങ്ങളും നിലനിൽക്കവേ മൂന്ന് വർഷം മുൻപ് നിത്യാനന്ദ ഇന്ത്യ വിട്ടുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

എന്നാൽ, ഒരു ദ്വീപ് സ്വന്തമായി വാങ്ങി കൈലാസ എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും താനും തന്റെ അനുയായികളും ഈ രാജ്യത്തുണ്ടെന്നും ഇയാൾ അറിയിക്കുകയായിരുന്നു. എന്നാൽ ഇത്തരമൊരു ദ്വീപിനെ കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.