ന്യൂയോർക്ക്: പോളിയോ വൈറസിന്റെ സാന്നിധ്യം വ്യാപകമായി കണ്ടെത്തിയതോടെ ന്യൂയോർക്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാസു കൗണ്ടിയിലെ മലിനജലത്തിലും ?വൈറസ് സാന്നിധ്യം കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ പ്രക്രിയ സജീവമാക്കുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വാക്‌സിൻ നൽകുന്നതിനുള്ള ശൃംഖലയിലേക്ക് കൂടുതൽ ആരോഗ്യ പ്രവർത്തകരെ ഉൾപ്പെടുത്തി ഗവർണർ കാത്തി ഹോക്കൽ ഉത്തരവിറക്കി. കുത്തിവയ്‌പ്പ് എടുത്തവരും അണുബാധയുള്ളവരുമായി അടുത്ത് ഇടപഴകിയാൽ കരുതൽ ഡോസ് എടുക്കണം. റോക്ക് ലാൻഡ്, ഓറഞ്ച്, സുള്ളിവൻ, നാസു കൗണ്ടികളിൽ ഉള്ളവരും ന്യൂയോർക്ക് സിറ്റിയിൽ ഉള്ളവരും ആരോഗ്യ പ്രവർത്തകരും കരുതൽ ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.