പ്രാഗ്: ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്സ് യൂനിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ്. സർവകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പത്ത് പേർ മരിച്ചതയാണ് പ്രാഥമിക വിവരം. അക്രമിയെ വെടിവച്ചു കൊന്നതായി ചെക്ക് പൊലീസ് പറഞ്ഞു.

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിൽ നിന്നു വിദ്യാർത്ഥികൾ അടക്കമുള്ളവരെ ഒഴിപ്പിക്കുന്നു. ഒട്ടേറെ വിനോദ സഞ്ചാരികൾ എത്താറുള്ള പ്രാഗിലെ പഴയ നഗരത്തിനു സമീപമാണ് സംഭവം. ചാൾസ് യൂനിവേഴ്സിറ്റി ക്യാമ്പസിലെ ആർട്സ് വകുപ്പിലാണ് അക്രമി കടന്നു കയറി വെടിയുതിർത്തത്.

വെടിവയ്‌പ്പുണ്ടായതിനെത്തുടർന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കൂടുതൽപേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സൂചനകൾ.