- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ കത്തിക്കുത്തിൽ പരിക്കേറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച നാലു വയസ്സുകാരൻ മരണപ്പെട്ടു; അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്; മകന് യാത്രാമൊഴി ചൊല്ലി പിതാവ്
ലണ്ടൻ: ''നീ കൊണ്ടുവന്ന ആനന്ദത്തിനും പുഞ്ചിരിക്കും ഉണ്ടായിരുന്നത് ചെറിയ ആയുസ്സു മാത്രം'', വിങ്ങുന്ന മനസ്സോടെ ഒരു പിതാവ് തന്റെ നാലു വയസ്സുകാരനായ മകന് വിടചൊല്ലുന്നു. കിഴക്കൻ ലണ്ടനിൽ കത്തിക്കുത്തേറ്റ നിലയിൽ കണ്ടെത്തിയ കോബി മചാരിയ ഡൂളി എന്ന നാലു വയസ്സുകാരനാണ് ഈ ലോകത്തോട് വിടചൊല്ലിയത്. ഒരു കുട്ടിയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ബുധനാഴ്‌ച്ച രാത്രി 11 മണിക്ക് ഹാക്ക്നി മോണ്ടേഗു റോഡിലേ ഒരു വിലാസത്തിലേക്ക് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
വീടിനകത്ത് പ്രവേശിച്ച പൊലീസ് കാണുന്നത് കത്തികൊണ്ട് പരിക്കേറ്റ കോബിയെയാണ്. കൂടെയുണ്ടായിരുന്ന അമ്മ കെസിയ മചാരിയയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ഉടനടി ആശുപത്രിയിലേക്ക് നീക്കുകയും ചെയ്തു. എന്നാൽ, അധിക നേരം ചികിത്സകൾ ഏറ്റുവാങ്ങാൻ കാത്തു നിൽക്കാതെ കോബി ഈ ലോകം വിട്ട് യാത്രയാവുകയായിരുന്നു. പിതാവ് ബെൻ ഡൂളി, വിങ്ങുന്ന ഹൃദയത്തോടെ നടത്തിയ വിടപറച്ചിലിനൊപ്പം കോബിയുടെ ചിത്രവും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്ത പൊലീസ് അവരെ തെംസ് മജിസ്ട്രേറ്റ് കോടതിയിൽ വെള്ളിയാഴ്‌ച്ച ഹാജരാക്കിയിരുന്നു. ക്രിസ്ത്മസ്സിനു ശേഷം ഡിസംബർ 28 ന് ഇവരെ ലണ്ടനിലെ ഓൾഡ് ബെയ്ലി കോടതിയിൽ ഹാജരാക്കുമെന്നറിയുന്നു. കേസ് അന്വേഷണം നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പൊലീസ് പുറത്തു വിട്ടിട്ടില്ല.