- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെയെ ആശങ്കയിലാഴ്ത്തി ഒരു കൊടുങ്കാറ്റ് കൂടിയെത്തുന്നു; ഗെറിറ്റ് കൊടുങ്കാറ്റിനെ നേരിടാൻ മുന്നൊരുക്കൾ; വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
ലണ്ടൻ: മറ്റൊരു കൊടുങ്കാറ്റ് കൂടി യു കെയെ ദുരിതത്തിലാഴ്‌ത്താൻ എത്തുകയാണിന്ന്. ഗെറിറ്റ് കൊടുങ്കാറ്റിന്റെ വരവോടെ അപകടകരമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നതിനാൽ വാഹനമോടിക്കുന്നവർ ഏറെ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകിക്കഴിഞ്ഞു. കാറ്റിനും മഴയ്ക്കുമുള്ള ചില യെല്ലോ വാർണിംഗുകൾ ഇതിനോടകം തന്നെ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ക്രിസ്ത്മസ് ഒഴിവുകാല യാത്ര കഴിഞ്ഞ് മടങ്ങുള്ളവർക്കായുള്ള മുന്നറിയിപ്പാണ് ഈ കൊടുങ്കാറ്റിന് പേര് നൽകിയിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് മെറ്റിരിയോളജിസ്റ്റ് സൈമൺ പാട്രിഡ്ജ് പറഞ്ഞു.
പുറപ്പെടുവിച്ച മുന്നറിയിപ്പുകളുടെ ബാഹുല്യം നിമിത്തം, പേര് നൽകിയ കൊടുങ്കാറ്റായിരിക്കും പൊതുജനങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ എളുപ്പം എന്ന ചിന്തയാലാണ് ഇതിന് പേര് നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്ത്മസ് ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങുന്നവർ ഉൾപ്പടെ തിരക്കേറിയ ദിവസമായിരിക്കും ഇന്ന് നിരത്തുകളിൽ. അതിനാൽ തന്നെ അപകട സാധ്യതകൾ വളരെ കൂടുതലുമായിരിക്കും.
യു കെയുടെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും തന്നെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. സ്‌കോട്ട്ലാൻഡിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9 മണി വരെ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും എതിരെയുള്ള യെല്ലോ വാർണിങ് നിലവിൽ വരും. തെക്കൻ ഇംഗ്ലണ്ടിൽ ഇംഗ്ലീഷ് ചാനലിന്റെ തീരത്താകെയും ശക്തമായ കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ വെയ്ൽസ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വടക്കൻ സ്‌കോട്ട്ലാൻഡ്, നോർത്തേൺ ഐൽസ് എന്നിവിടങ്ങളിലും കാറ്റിനെതിരെയുള്ള മുന്നറിയിപ്പ് നിലവിൽ വന്നു കഴിഞ്ഞു.
യു കെയുടെ മദ്ധ്യഭാഗത്ത് മാത്രമായിരിക്കും മുന്നറിയിപ്പുകൾ ഇല്ലാതിരിക്കുക എന്നും മെറ്റ് ഓഫീസ് പറയുന്നു. മണിക്കൂറിൽ 50 മുതൽ 60 മൈൽ വേഗത്തിൽ വരെ വീശിയടിക്കുന്ന മാറ്റിന് ഉയർന്ന പ്രദേശങ്ങളിൽ മണിക്കൂറിൽ 70 മൈൽ വേഗത കൈവരും. സ്‌കോട്ട്ലാൻഡിനു പുറമെ നോർത്തേൺ അയർലൻഡ്, വടക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ട്, പടിഞ്ഞാറൻ വെയ്ൽസ് എന്നിവിടങ്ങളിലും മഴയ്ക്ക് എതിരായ മുന്നറിയിപ്പുണ്ട്.