- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസിലെ ഇസ്രയേലി പതാകയെ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തി; യുഎസിൽ സ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ; അദ്ധ്യാപകനെ പ്രകോപിപ്പിച്ചത് ഇസ്രയേലികൾ ഫലസ്തീനികളെ കൊന്നൊടുക്കുകയാണെന്ന പരാമർശം

വാഷിങ്ടൺ: ക്ലാസിലെ ഇസ്രയേലി പതാകയെ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയുടെ തല വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. യുഎസിലെ ജോർജിയയിലാണ് സംഭവം. കുട്ടികളെ ഭീഷണിപ്പെടുത്തിയതിനും ക്രൂരത കാട്ടിയതിനുമാണ് 51 കാരനായ ബെഞ്ചമിൻ റീസിന് എതിരെ കേസെടുത്തത്.
വാർണർ റോബിൻസ് മിഡിൽ സ്‌കൂളിലെ ഏഴാം ഗ്രേഡ് സാമൂഹിക പഠന അദ്ധ്യാപകനാണ് റീസ്. ഡിസംബർ 7 ന് നടന്ന സംഭവം മറ്റൊരു അദ്ധ്യാപകനാണ് റിപ്പോർട്ട് ചെയ്തത്. വിദ്യാർത്ഥികളെ റീസ് ഭീഷണിപ്പെടുത്തുന്നത് നിരവധി അദ്ധ്യാപകരും, സ്റ്റാഫ് അംഗങ്ങളും വിദ്യാർത്ഥികളും കേട്ടിരുന്നു.
ക്ലാസ്‌റൂമിൽ വെച്ച് ഇസ്രയേൽ പതാകയെ കുറിച്ച് ചോദിക്കാനാണ് താൻ അദ്ധ്യാപകന്റെ അടുത്തേക്ക് പോയതെന്ന് വിദ്യാർത്ഥികളിലൊരാളായ പെൺകുട്ടി പറഞ്ഞു. ക്ലാസ്മുറിയിൽ ഇസ്രയേലി പതാക തൂക്കിയിട്ടത് എന്തിനാണെന്നായിരുന്നു വിദ്യാർത്ഥികളിലൊരാൾ ചോദിച്ചത്. താനൊരു ജൂതനാണെന്നും തന്റെ കുടുംബാംഗങ്ങൾ ഇസ്രയേലിലാണുള്ളതെന്നുമായിരുന്നു അതിന് അദ്ധ്യാപകന്റെ മറുപടി. എന്നാൽ ഇത്തരത്തിൽ പതാക തൂക്കിയിട്ടത് തെറ്റാണെന്നും ഇസ്രയേലികൾ ഫലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും കുട്ടി പറഞ്ഞു. ഇതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചത്.
മറ്റൊരു റിപ്പോർട്ട് പ്രകാരം, ഒരു ജൂതനോട് നിങ്ങൾ ഇത്തരത്തിൽ സെമറ്റിക് വിരുദ്ധ പരാമർശം നടത്താൻ പാടില്ലെന്ന് റീസ് വിദ്യാർത്ഥിനിയോട് തർക്കത്തിനിടെ ശബ്ദമുയർത്തി സംസാരിച്ചുവെന്നാണ് ആരോപണം.


