- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംബാനിയുടെ മലയാളം ചാനലിന് സംഘപരിവാർ അനുകൂല നിലപാടല്ലേ? കേരളത്തിലെ ബിജെപിക്കാരുടെ പ്രതീക്ഷകൾ വെറുതേയായോ? എ എൻ രാധാകൃഷ്ണന്റെ വർഗീയ പ്രസ്താവന മാദ്ധ്യമശ്രദ്ധക്ക് വേണ്ടിയെന്ന് പറഞ്ഞ് അവജ്ഞയോടെ തള്ളി സനീഷിന്റെ പ്രൈം ഡിബേറ്റ്; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: ദേശീയ തലത്തിൽ മുകേഷ് അംബാനിയെന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക് 18 ചാനൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ചാനലാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് വേളിൽ വ്യക്തമാകുകയും ചെയ്യാറുണ്ട്. മോദി തെരഞ്ഞെടുപ്പ് വേദികളിൽ പ്രസംഗിക്കുമ്പോൾ അതിന് ഏറ്റവും അധികം സ്‌പേസ് കൊടുക്കുകയും അത് ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നത് അംബാനിയുടെ ചാനലാണ്. അതുകൊണ്ട് തന്നെ മോദി - ബിജെപി അനുകൂല നിലപാടുള്ള അംബാനിയുടെ മലയാളം ചാനൽ തുടങ്ങിയപ്പോൾ എല്ലവരുടെയും പ്രതീക്ഷ ബിജെപി അനുകൂല ചാനൽ തന്നെയാണ് എന്നതായിരുന്നു. എന്നാൽ, ചാനലിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന പ്രമുഖരെല്ലാം തന്നെ ഇടതു അനുഭാവികളുമാണ്. എങ്കിലും കേരളത്തിലെ ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചത് തങ്ങളോട് ആഭിമുഖ്യമുള്ള വാർത്തകളായാകും ന്യൂസ് 18 കേരള നൽകുക എന്നതാണ്. എന്നാൽ ആ പ്രതീക്ഷയ്ക്ക് ഇപ്പോൾ കോട്ടം തട്ടിയോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം ഇതാണ്. മറ്റ് ചാനലുകളിൽ നിന്നും മാദ്ധ്യമപ്രവർത്തകരെ എത്തിച്ച് മുന്നേറ്
തിരുവനന്തപുരം: ദേശീയ തലത്തിൽ മുകേഷ് അംബാനിയെന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക് 18 ചാനൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുന്ന ചാനലാണ്. ഇക്കാര്യം തെരഞ്ഞെടുപ്പ് വേളിൽ വ്യക്തമാകുകയും ചെയ്യാറുണ്ട്. മോദി തെരഞ്ഞെടുപ്പ് വേദികളിൽ പ്രസംഗിക്കുമ്പോൾ അതിന് ഏറ്റവും അധികം സ്‌പേസ് കൊടുക്കുകയും അത് ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നത് അംബാനിയുടെ ചാനലാണ്. അതുകൊണ്ട് തന്നെ മോദി - ബിജെപി അനുകൂല നിലപാടുള്ള അംബാനിയുടെ മലയാളം ചാനൽ തുടങ്ങിയപ്പോൾ എല്ലവരുടെയും പ്രതീക്ഷ ബിജെപി അനുകൂല ചാനൽ തന്നെയാണ് എന്നതായിരുന്നു. എന്നാൽ, ചാനലിന്റെ അണിയറയിൽ പ്രവർത്തിക്കുന്ന പ്രമുഖരെല്ലാം തന്നെ ഇടതു അനുഭാവികളുമാണ്. എങ്കിലും കേരളത്തിലെ ബിജെപി പ്രവർത്തകർ പ്രതീക്ഷിച്ചത് തങ്ങളോട് ആഭിമുഖ്യമുള്ള വാർത്തകളായാകും ന്യൂസ് 18 കേരള നൽകുക എന്നതാണ്. എന്നാൽ ആ പ്രതീക്ഷയ്ക്ക് ഇപ്പോൾ കോട്ടം തട്ടിയോ? സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം ഇതാണ്.
മറ്റ് ചാനലുകളിൽ നിന്നും മാദ്ധ്യമപ്രവർത്തകരെ എത്തിച്ച് മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ് ചാനൽ. ഇതിന്റെ ഭാഗമായി റീലോഞ്ചിന് ഒരുങ്ങുന്ന ചാനലിൽ പ്രൈം ഡിബേറ്റിൽ അടക്കം പുതിയ പരിഷ്‌ക്കരണം കൊണ്ടുവന്നിട്ടുണ്ട്. ഈ പരിഷ്‌ക്കരണങ്ങളുടെ ഭാഗമായി കേരളത്തിലെ പരിപാടികളിൽ അത്രയ്ക്ക് ബിജെപി അനുകൂല നിലപാടൊന്നുമല്ല ന്യൂസ് 18ന്. ചാനലിന്റെ നയം കൂടി വ്യക്തമാക്കുന്ന പ്രൈം ഡിബേറ്റിൽ ഇ സനീഷ് നടത്തിയ ചർച്ചയും ബിജെപി അനുകൂലികളെ നിരാശപ്പെടുത്തുന്നതാണ്. വർഗീയ പ്രസംഗങ്ങളെ പുച്ഛത്തോടെ അവഗണിക്കുക എന്ന ശൈലി കൈക്കൊണ്ട് സനീഷ് നടത്തിയ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ചില സംഭവങ്ങളെ അവഗണിക്കുന്നതും ധീരമായ മാദ്ധ്യമപ്രവർത്തനത്തിന്റെ ഭാഗമാണെന്ന് അടിവരയിടുകയാണ് സനീഷ് ചെയ്തതെന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയ ന്യൂസ് 18ന്റെ നിലപാടിനെ പ്രകീർത്തിച്ചത്. പ്രൈം ഡിബേറ്റ് എന്താണെന്ന് പറഞ്ഞു കൊണ്ട് തുടങ്ങി ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ നടത്തിയ വർഗീയ പ്രസംഗത്തെ തീർത്തും അവഗണിക്കുകയാണ് സനീഷ് ചെയ്തത്. ചർച്ച തുടങ്ങിക്കൊണ്ട സനീഷ് പറഞ്ഞത് ഇങ്ങനെ:
'' പ്രൈം ഡിബേറ്റ് ഞങ്ങളുടെ ചർച്ചാ പരിപാടിയാണ്. ഓരോ ദിവസത്തെയും രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ പ്രധാനപ്പെട്ടത് ചർച്ച ചെയ്യുന്ന പരിപാടി. ഇന്ന് ഞങ്ങൾക്ക് കിട്ടിയിട്ടുള്ള പല വിഷയങ്ങളിൽ ഒന്ന് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ വിധ്വേഷ പ്രസംഗമാണ്. സംവിധായകൻ കമൽ രാജ്യം വിട്ടു പോകണം എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി എന്ന ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരത്തിൽ അദ്ദേഹത്തിന്റേതായി വരുന്ന ആദ്യ പ്രസ്താനയല്ല ഇത്. വർഗീയമായി വിഭജിക്കുന്നതും വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതുമായ ഇത്തരം പ്രസ്താവനകളിലൂടെ ശ്രീ എ എൻ രാധാകൃഷ്ണൻ ലക്ഷ്യമിടുന്നത് മാദ്ധ്യമ ശ്രദ്ധയാണ്. അത് മാത്രമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. ചർച്ചയാകണം എന്ന ഉദ്ദേശ്യത്തോടെയുള്ള പരിഹാസ്യമായ രാഷ്ട്രീയക്കളിയാണ് ഇത്. ഇക്കാര്യം ഞങ്ങൾ തിരിച്ചറിയുന്നു. അതിനാൽ തന്നെ ഇന്നത്തെ ഈ വധ്വേഷ വർത്തമാനം ചർച്ച ചെയ്യേണ്ടതില്ലെന്ന് ഞങ്ങൾ ന്യൂസ് 18 എഡിറ്റോറിയൽ ടീം തീരുമാനിച്ചിരുന്നു. ആ വിധ്വേഷ പരാമർശങ്ങളെ ഞങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നതായി അറിയിക്കുന്നു.''
എന്തായാലും പ്രൈം ഡിബേറ്റിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പല വിധത്തിലാണ് ചർച്ച നടത്തുന്നത്. അംബാനിയുടെ ചാനൽ കേരളത്തിൽ എത്തുമ്പോൾ ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന് അനുകൂല നിലപാട് സ്വീകരിക്കുമോ എന്നതാണ് ചോദ്യം. ബിജെപി അനുകൂല നിലപാട് പ്രതീക്ഷിച്ചവർ നിരാശരായോ എന്നതുമാണ് ചോദ്യം. എന്തായാലും സനീഷിന്റെ പ്രൈം ഡിബേറ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.