- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കുവൈറ്റ്; പടക്കങ്ങൾ, ഫോം സ്‌പ്രേ എന്നിവയുടെ ഉപയോഗത്തിന് വിലക്ക്; പരിധിവിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ
കുവൈത്തിൽ പുതുവർഷത്തോടനുബന്ധിച്ചു ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ആഘോഷത്തിനായി പടക്കങ്ങൾ, ഫോം സ്‌പ്രേ എന്നിവ പാടില്ല . രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം പരിധി വിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു എല്ലാ അതിർത്തി ചെക്ക് പോയിന്റുകളും കർശന നിരീക്ഷണത്തിലാണ് . ആഘോഷത്തിന്റെ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിന്റെ താക്കീത് . പടക്കങ്ങൾ , ഫോം സ്‌പ്രേ , ചായങ്ങൾ എന്നിവ പൊതുനിരത്തുകളിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. അതിനിടെ പുതുവത്സരം പ്രമാണിച്ച് ഇക്കുറി സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും തുടർച്ചയായി നാലു ദിവസം അവധി നൽകുന്നത് പരിഗണയിലാണെന്നു സിവിൽ സർവ്വീസ് കമ്മീഷനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .ഡിസംബർ 29, 30,ദിവസങ്ങളിലെ വാരാന്ത അവധികൾക്കൊപ്പം 31 തിങ്കൾ ജനുവരി ഒന്ന് ചൊവ്വ എന്നീ ദിവസങ്ങളിലാണ് അവധി പര
കുവൈത്തിൽ പുതുവർഷത്തോടനുബന്ധിച്ചു ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ആഘോഷത്തിനായി പടക്കങ്ങൾ, ഫോം സ്‌പ്രേ എന്നിവ പാടില്ല . രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങൾക്കും നിരക്കാത്തവിധം പരിധി വിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു എല്ലാ അതിർത്തി ചെക്ക് പോയിന്റുകളും കർശന നിരീക്ഷണത്തിലാണ് . ആഘോഷത്തിന്റെ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നാണ് പൊലീസിന്റെ താക്കീത് . പടക്കങ്ങൾ , ഫോം സ്‌പ്രേ , ചായങ്ങൾ എന്നിവ പൊതുനിരത്തുകളിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
അതിനിടെ പുതുവത്സരം പ്രമാണിച്ച് ഇക്കുറി സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും തുടർച്ചയായി നാലു ദിവസം അവധി നൽകുന്നത് പരിഗണയിലാണെന്നു സിവിൽ സർവ്വീസ് കമ്മീഷനിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .ഡിസംബർ 29, 30,ദിവസങ്ങളിലെ വാരാന്ത അവധികൾക്കൊപ്പം 31 തിങ്കൾ ജനുവരി ഒന്ന് ചൊവ്വ എന്നീ ദിവസങ്ങളിലാണ് അവധി പരിഗണനയിലുള്ളത്.