- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂയോർക്ക് പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പ് പാസ്റ്റർ എം.ജി ജോൺസണ് യാത്രയയപ്പ് നൽകി
ന്യൂയോർക്ക്: പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പ് അംഗവും എൽമോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജി. ജോൺസന്റെ ന്യൂയോർക്കിലെ സ്തുത്യർഹമായ സഭാ സേവനത്തിനുശേഷം, ഷിക്കാഗോയിലേക്ക് സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തിൽ, ന്യൂയോർക്ക് പാസ്റ്ററൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. മികവുറ്റ സംഘാടകനും, തികഞ്ഞ ആത്മീയനും, ഊർജസ്വലതയോടുകൂടി പ്രതിഫലേച്ഛകൂടാതെ ശുശ്രൂഷിക്കുകയും ചെയ്യുന്ന പാസ്റ്റർ എം.ജി. ജോൺസൺ പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പിനു വലിയ അനുഗ്രഹം തന്നെയായിരുന്നുവെന്ന് അംഗങ്ങൾ പ്രസ്താവിക്കുകയും, സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. ഉപദേശ ഐക്യമുള്ള ശുശ്രൂഷകർ ഒന്നിച്ചുകൂടി വന്ന് പ്രാർത്ഥിക്കുന്ന ഒരു ആത്മീയ പ്രവർത്തനമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ആറുവർഷമായി ഈ കൂട്ടായ്മ ന്യൂയോർക്കിൽ നടന്നുവരുന്നു. യവ്വനക്കാരുടെ ഒരു പ്രത്യേക കൂടിവരവും, പ്രെയർലൈൻ പ്രയറും, ഫെല്ലോഷിപ്പിന്റെ നിയന്ത്രണത്തിൽ നടന്നുവരുന്നു. പാസ്റ്റർമാരായ ബാബു തോമസും, ജേക്കബ് ജോർജും ഫെല്ലോഷിപ്പിന്റെ ഏകോപകരായി പ്രവർത്തിച്ചുവരുന്ന
ന്യൂയോർക്ക്: പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പ് അംഗവും എൽമോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എം.ജി. ജോൺസന്റെ ന്യൂയോർക്കിലെ സ്തുത്യർഹമായ സഭാ സേവനത്തിനുശേഷം, ഷിക്കാഗോയിലേക്ക് സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തിൽ, ന്യൂയോർക്ക് പാസ്റ്ററൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
മികവുറ്റ സംഘാടകനും, തികഞ്ഞ ആത്മീയനും, ഊർജസ്വലതയോടുകൂടി പ്രതിഫലേച്ഛകൂടാതെ ശുശ്രൂഷിക്കുകയും ചെയ്യുന്ന പാസ്റ്റർ എം.ജി. ജോൺസൺ പാസ്റ്ററൽ പ്രെയർ ഫെല്ലോഷിപ്പിനു വലിയ അനുഗ്രഹം തന്നെയായിരുന്നുവെന്ന് അംഗങ്ങൾ പ്രസ്താവിക്കുകയും, സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. ഉപദേശ ഐക്യമുള്ള ശുശ്രൂഷകർ ഒന്നിച്ചുകൂടി വന്ന് പ്രാർത്ഥിക്കുന്ന ഒരു ആത്മീയ പ്രവർത്തനമാണ് ഈ കൂട്ടായ്മ. കഴിഞ്ഞ ആറുവർഷമായി ഈ കൂട്ടായ്മ ന്യൂയോർക്കിൽ നടന്നുവരുന്നു. യവ്വനക്കാരുടെ ഒരു പ്രത്യേക കൂടിവരവും, പ്രെയർലൈൻ പ്രയറും, ഫെല്ലോഷിപ്പിന്റെ നിയന്ത്രണത്തിൽ നടന്നുവരുന്നു.
പാസ്റ്റർമാരായ ബാബു തോമസും, ജേക്കബ് ജോർജും ഫെല്ലോഷിപ്പിന്റെ ഏകോപകരായി പ്രവർത്തിച്ചുവരുന്നു.