- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ ലൈംഗിക കുറ്റവാളികൾക്ക് പോക്കിമോൻ ഗോ കളിക്കുന്നതിന് വിലക്ക്; കുട്ടികളുടെ സുരക്ഷ മുൻനിർത്തിയെന്ന് അധികൃതർ
ന്യൂയോർക്ക്: ന്യൂയോർക്കിൽ ലൈംഗിക കുറ്റവാളികൾക്ക് പോക്കിമോൻ ഗോ ഗെയിം കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പരോളിൽ ഇറങ്ങുന്ന ലൈംഗിക കുറ്റവാളികൾ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തേക്കാമെന്ന ആശങ്ക മൂലമാണ് പോക്കിമോൻ ഗെയിം കളിക്കുന്നതിൽ നിന്ന് ഇവരെ വിലക്കാൻ കാരണം. ന്യൂയോർക്കിലെ കുട്ടികളുടെ സംരക്ഷണമാണ് പ്രധാനമായ കാര്യമെന്നും പോക്കിമോൻ കഥാപാത്രങ്ങളെ തേടി ഇറങ്ങുന്ന കുറ്റവാളികൾ പിന്നീട് കുട്ടികളെ തങ്ങളുടെ ഇരയാക്കിയേക്കാമെന്നും അധികൃതർ വിലയിരുത്തുന്നു. നിലവിൽ വിലക്ക് മൂവായിരത്തോളം പേർക്ക് ബാധകമാണ്. ന്യൂയോർക്ക് നിയമപ്രകാരം പരോളിൽ ഇറങ്ങുന്നവരുടെ വിലാസവും ഓൺലൈൻ അഡ്രസും മറ്റും രേഖാമൂലം ആവശ്യപ്പെടാറുണ്ട്. അതേസമയം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഗെയിം ഡെവലപ്പർമാരുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വെർച്വൽ കഥാപാത്രങ്ങളെ തേടിയിറങ്ങുന്ന കുട്ടികൾ ഇത്തരം ലൈംഗിക കുറ്റവാളികളുടെ വീടുകൾക്ക് സമീപം പോലും ചിലപ്പോൾ എത്തിപ്പെടാറുണ്ട്.
ന്യൂയോർക്ക്: ന്യൂയോർക്കിൽ ലൈംഗിക കുറ്റവാളികൾക്ക് പോക്കിമോൻ ഗോ ഗെയിം കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പരോളിൽ ഇറങ്ങുന്ന ലൈംഗിക കുറ്റവാളികൾ പോക്കിമോൻ ഗോ ഗെയിം കളിക്കുന്നത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തേക്കാമെന്ന ആശങ്ക മൂലമാണ് പോക്കിമോൻ ഗെയിം കളിക്കുന്നതിൽ നിന്ന് ഇവരെ വിലക്കാൻ കാരണം.
ന്യൂയോർക്കിലെ കുട്ടികളുടെ സംരക്ഷണമാണ് പ്രധാനമായ കാര്യമെന്നും പോക്കിമോൻ കഥാപാത്രങ്ങളെ തേടി ഇറങ്ങുന്ന കുറ്റവാളികൾ പിന്നീട് കുട്ടികളെ തങ്ങളുടെ ഇരയാക്കിയേക്കാമെന്നും അധികൃതർ വിലയിരുത്തുന്നു. നിലവിൽ വിലക്ക് മൂവായിരത്തോളം പേർക്ക് ബാധകമാണ്.
ന്യൂയോർക്ക് നിയമപ്രകാരം പരോളിൽ ഇറങ്ങുന്നവരുടെ വിലാസവും ഓൺലൈൻ അഡ്രസും മറ്റും രേഖാമൂലം ആവശ്യപ്പെടാറുണ്ട്. അതേസമയം കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ഗെയിം ഡെവലപ്പർമാരുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. വെർച്വൽ കഥാപാത്രങ്ങളെ തേടിയിറങ്ങുന്ന കുട്ടികൾ ഇത്തരം ലൈംഗിക കുറ്റവാളികളുടെ വീടുകൾക്ക് സമീപം പോലും ചിലപ്പോൾ എത്തിപ്പെടാറുണ്ട്.