- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കൻ മലയാളി നഴ്‌സിന് ന്യൂയോർക്ക് എക്‌സലൻസ് അവാർഡ്
ന്യൂയോർക്ക് സിറ്റി : അമേരിക്കൻ മലയാളി നഴ്‌സിന് ന്യൂയോർക്ക് എക്‌സലൻസ് ഇൻ മാനേജ്‌മെന്റ് അവാർഡ്. ന്യൂയോർക്ക് നിവാസിയും മലയാളിയുമായ ദീപ വിനുവിനാണ് 2016 ലെ അവാർഡ് ലഭിച്ചത്. നഴ്‌സിങ് മാനേജ്‌മെന്റിലുള്ള വൈഭവം, നേതൃത്വ പാടവം, തൊഴിലിനോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങൾ അവാർഡിന് നിർണായകമായി. ന്യൂയോർക്ക് സിറ്റി ഹെൽത്ത്, ഹോസ്പിറ്റൽ വകുപ്പുകളുടെ നെറ്റ്‌വർക്കിലെ ആതുരമേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികളിൽനിന്നാണ് ദീപയെ അവാർഡിന് തിരഞ്ഞെടുത്തത്. ന്യൂയോർക്ക് സിറ്റിയിൽ സേവനം ചെയ്യുന്ന എണ്ണായിരം നഴ്‌സുമാരിൽ നിന്നും 160 നോമിനേഷനുകൾ അവാർഡ് കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ചു. ഹോസ്പിറ്റൽ മാനേജരായി സേവനം ചെയ്യുന്ന ദീപ ഡിമെൻഷ്യക്കുള്ള ഒരു തരം നൂതന തെറാപ്പി വികസിപ്പിച്ചതാണ് അവാർഡിന് അർഹയാക്കിയത്. മംഗലാപുരം ഫാ. മുള്ളേഴ്‌സ് കോളജിൽ നിന്നും സൈക്കാട്രി നഴ്‌സിംഗിൽ മാസ്റ്റർ ബിരുദം നേടിയ ദീപ കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിൽ സേവനം ചെയ്യുന്നു. തൃശൂർ ജില്ലയിലെ പരേതനായ പുത്തൻച്ചിറ മാളിയേക്കൽ കൂനൻ വർഗീസ് - സോഫി
ന്യൂയോർക്ക് സിറ്റി : അമേരിക്കൻ മലയാളി നഴ്‌സിന് ന്യൂയോർക്ക് എക്‌സലൻസ് ഇൻ മാനേജ്‌മെന്റ് അവാർഡ്. ന്യൂയോർക്ക് നിവാസിയും മലയാളിയുമായ ദീപ വിനുവിനാണ് 2016 ലെ അവാർഡ് ലഭിച്ചത്. നഴ്‌സിങ് മാനേജ്‌മെന്റിലുള്ള വൈഭവം, നേതൃത്വ പാടവം, തൊഴിലിനോടുള്ള പ്രതിബദ്ധത തുടങ്ങിയ കാര്യങ്ങൾ അവാർഡിന് നിർണായകമായി. ന്യൂയോർക്ക് സിറ്റി ഹെൽത്ത്, ഹോസ്പിറ്റൽ വകുപ്പുകളുടെ നെറ്റ്‌വർക്കിലെ ആതുരമേഖലയിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഉദ്യോഗാർഥികളിൽനിന്നാണ് ദീപയെ അവാർഡിന് തിരഞ്ഞെടുത്തത്.
ന്യൂയോർക്ക് സിറ്റിയിൽ സേവനം ചെയ്യുന്ന എണ്ണായിരം നഴ്‌സുമാരിൽ നിന്നും 160 നോമിനേഷനുകൾ അവാർഡ് കമ്മിറ്റിക്ക് മുമ്പാകെ ലഭിച്ചു. ഹോസ്പിറ്റൽ മാനേജരായി സേവനം ചെയ്യുന്ന ദീപ ഡിമെൻഷ്യക്കുള്ള ഒരു തരം നൂതന തെറാപ്പി വികസിപ്പിച്ചതാണ് അവാർഡിന് അർഹയാക്കിയത്.
മംഗലാപുരം ഫാ. മുള്ളേഴ്‌സ് കോളജിൽ നിന്നും സൈക്കാട്രി നഴ്‌സിംഗിൽ മാസ്റ്റർ ബിരുദം നേടിയ ദീപ കഴിഞ്ഞ പത്ത് വർഷമായി അമേരിക്കയിൽ സേവനം ചെയ്യുന്നു. തൃശൂർ ജില്ലയിലെ പരേതനായ പുത്തൻച്ചിറ മാളിയേക്കൽ കൂനൻ വർഗീസ് - സോഫിയാമ്മ ദമ്പതികളുടെ മകളാണ് ദീപ.