തിനേഴാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ കമ്മട്ടിപ്പാടത്തിന് പുരസ്‌കാരം രാജിവ് രവിയുടെ 'കമ്മട്ടിപ്പാട'ത്തിന് രചന നിർവഹിച്ച പി.ബാലചന്ദ്രനാണ് മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരമാണ് സ്വന്തമാക്കിയത്.

കൂടാതെസതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത 'ഒറ്റയാൾ പാത' എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.കലാധരനാണ് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. ഇന്തോ-അമേരിക്കൻ ആർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവമാണ് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ.

സെൻസർ വിലക്കിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ അലംകൃത ശ്രീവാസ്തവ ചിത്രം 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം 'കമ്മട്ടിപ്പാടം' നേടിയത്. അതുപോലെ ആദിൽ ഹുസൈൻ (ഹോട്ടൽ സാൽവേഷൻ), രാജ്കുമാർ റാവു (ട്രാപ്പ്ഡ്), വിക്രാന്ത് മസേ (എ ഡെത്ത് ഇൻ ദി ഗംജ്), ജോയ് സെൻഗുപ്ത (ബിലു-ദി ഡെമോൺ വിത്തിൻ) എന്നിവരെ പിന്തള്ളിയാണ് കലാധരൻ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായത്.

ആദിൽ ഹുസൈൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച്, സുഭാഷിഷ് ഭൂട്ടിയാനി സംവിധാനം ചെയ്ത മുക്തിഭവൻ/ ഹോട്ടൽ സാൽവേഷൻ എന്ന ഹിന്ദി ചിത്രത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. 'എ ഡെത്ത് ഇൻ ദി ഗംജ്' സംവിധാനം ചെയ്ത കൊങ്കണ സെൻ ശർമ്മയ്ക്കാണ് മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരവും കൊങ്കണ സെൻ ശർമ്മയ്ക്ക് തന്നെ. 'ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ' എന്ന ചിത്രത്തിന്.

കൊച്ചി ഒരു നഗരമായി വളർന്നപ്പോൾ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രമായിരുന്നു രാജീവ് രവി 'കമ്മട്ടിപ്പാട'ത്തിലൂടെ ആവിഷ്‌കരിച്ചത്. നിരൂപകശ്രദ്ധ നേടിയ ചിത്രം ബോക്സ്ഓഫീസിലും വിജയം കണ്ടു. ഒരു അച്ഛൻ-മകൻ ബന്ധത്തിലെ സങ്കീർണതകളിലൂടെ കഥപറഞ്ഞ 'ഒറ്റയാൾപ്പാത' ഇത്തവണത്തെ സംസ്ഥാന അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ 'കമ്മട്ടിപ്പാട'ത്തിൽ 'ഗംഗ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. ചിത്രത്തിലെതന്നെ 'ബാലൻ' എന്ന മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠൻ ആചാരിക്ക് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.