ന്യൂയോർക്ക്:  സെന്റ് ജോൺസ് മാർത്തോമ്മ ഇടവകയുടെ ഒരു വർഷക്കാലം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 2015 ഡിസംബർ അഞ്ചാം തീയ്യതി ശനിയാഴ്ച വൈകീട്ട് 4 മണിക്ക് പള്ളിയിൽ വച്ച്(90372135+ ക്യൂൻസ് വില്ലേജ് ന്യൂയോർക്ക്) നടത്തപ്പെടുന്നതാണ്.
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഗീവറുഗീസ് മാർ തിയോഡോഷ്യസ് എപ്പിസ്‌ക്കോപ്പ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന സെക്രട്ടറി റവ.ബിനോയ് തോമസ്, അഡ്‌മിനിസ്‌ട്രേറ്റർ റവ.ഡോ.ഫിലിപ്പ് വറുഗീസ്, നോർത്ത് ഈസ്റ്റ് റീജയനിലെ വിവിധ ഇടവകയിലെ വികാരിമാരും മറ്റു സഭകളിലെ വികാരിമാർ, സഭാജനങ്ങളും, എക്യൂമെനിക്കൽ നേതാക്കൾ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു.
രജത ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തപ്പെട്ടു. ജൂബിലി മെഗാഷോ, ജൂബിലി ഡിന്നർ, ജൂബിലി ഫാമിലി നൈറ്റ്, ജൂബിലി ക്യാമ്പ്, ജൂബിലി കൺവൻഷൻ ജൂബിലി പിക്‌നിക്.
ജൂബിലി സുവനീർ ഈ സമ്മേളനത്തിൽ പ്രകാശനം ചെയ്യുന്നതാണ്.
 
രജത ജൂബിലിയോടനുബന്ധിച്ച് ജാതിമതഭേദമെന്യേ അർഹരായ 25 പെൺകുട്ടികൾക്ക് വിവാഹധനസാഹയവും 25 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായധനവും നൽകുന്നു. ഇന്ത്യയിൽ ഒരു മിഷൻ ഫിൽഡ് ഏറ്റെടുത്ത് നടത്തുവാൻ തീരുമാനിച്ചു. ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് 25 സുവിശേഷകർക്ക് ക്രിസ്തുമസ് ഉപഹാരം നൽകുകയുണ്ടായി.
 
കമ്മ്യൂണിറ്റി ഔട്ട്‌റീഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ജീൻ ന്യൂസ്സി ഇന്റർമീഡിയറ്റ് സ്‌ക്കൂളിൽ ആഫ്റ്റർ സ്‌ക്കൂൾ മെന്ററിങ് പ്രോഗ്രാം, ബാസ്‌ക്കറ്റ് ബോൾ ടീം എന്നിവ സ്‌പോൺസർ ചെയ്തു, ടഅഠ, അഇഠ പരീക്ഷകളിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ ഇടവകയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡ്, വാലിഡിക്ടോറിയൻ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നു. ഇടവകാംഗങ്ങളായ മുതിർന്ന പൗരന്മാരെ ആദരിക്കുന്നു. ജൂബിലിയോടനുബന്ധിച്ച് ഒരു കമ്പ്യൂട്ടർ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. 2015 ഏപ്രിൽ വരെ വികാരിയായിരുന്ന റവ.ജോജി.കെ.മാത്യു ഇപ്പോഴത്തെ വികാരി. റവ.ഐസക് പി.കുര്യൻ എന്നിവർ ഒരു വർഷകാലം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
 
ജനറൽ കൺവീനറായി സി.പി.സൈമൺകുട്ടി, തോമസ് എം. ജോർജിന്റെ നേതൃത്വത്തിൽ പ്രോഗ്രാം കമ്മറ്റി, റോയി.സി.തോമസിന്റെ നേതൃത്വതതിൽ ഫിനാൻസ് കമ്മറ്റി. മാത്യു പി. ജോർജ്ജിന്റെ നേതൃത്വത്തിൽ പ്രോജക്ട് കമ്മറ്റി. ഈപ്പൻ കെ ജോർ്ജിന്റെ നേതൃത്വ്ത്തിൽ ജൂബിലി സുവനീർ കമ്മറ്റിയും പ്രവർത്തിച്ചുവരുന്നു.
 
കൂടാതെ ഇടവക വൈസ് പ്രസിഡന്റ് തോമസ്.എം.ജോർജ്, സെക്രട്ടറി ബെജിറ്റി ജോസഫ്, ട്രസ്റ്റി ഫിൻസ്ഫിലിപ്പ് തോമസ്, ട്രസ്റ്റി അക്കൗണ്ടന്റ്‌സ്‌സാനു മാത്യു.
 
ആൽമായ ശ്രൂശ്രൂഷകരായി ചെറിയാൻ പനവേലി, ഷാജൻ മാത്യു എന്നിവരും ഈ ജൂബിലിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
 
റിപ്പോർട്ട്: ജീമോൻ റാന്നി, ഹൂസ്റ്റൺ