- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
കിവികൾക്ക് ക്രിസ്മസ് സമ്മാനം; പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷത്തിൽ നിന്ന് പത്തുവർഷമായി നീട്ടി; നവംബർ 30 മുതൽ പ്രാബല്യത്തിൽ
ഓക്ക്‌ലാൻഡ്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂസിലാൻഡുകാർക്ക് ആശ്വാസമായി പാസ്‌പോർട്ട് കാലാവധി പത്തു വർഷമാക്കി നീട്ടി. ഒട്ടുമിക്ക രാജ്യങ്ങളുടേയും പാസ്‌പോർട്ട് കാലാവധി പത്തു വർഷമായിരിക്കെ ന്യൂസിലാൻഡിൽ പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷമായിരുന്നത് ഒട്ടൊന്നുമല്ല കിവികളെ ബുദ്ധിമുട്ടിച്ചിരുന്നത്. നിലവിലുള്ള അഞ്ചു വർഷ കാലാവധിയ
ഓക്ക്‌ലാൻഡ്: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ന്യൂസിലാൻഡുകാർക്ക് ആശ്വാസമായി പാസ്‌പോർട്ട് കാലാവധി പത്തു വർഷമാക്കി നീട്ടി. ഒട്ടുമിക്ക രാജ്യങ്ങളുടേയും പാസ്‌പോർട്ട് കാലാവധി പത്തു വർഷമായിരിക്കെ ന്യൂസിലാൻഡിൽ പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷമായിരുന്നത് ഒട്ടൊന്നുമല്ല കിവികളെ ബുദ്ധിമുട്ടിച്ചിരുന്നത്. നിലവിലുള്ള അഞ്ചു വർഷ കാലാവധിയെന്നത് പത്തു വർഷമാക്കിക്കൊണ്ട് നവംബർ 30 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം കുട്ടികളുടെ പാസ്‌പോർട്ട് കാലാവധി അഞ്ചു വർഷമായി തന്നെ നിലനിൽക്കും.
പാസ്‌പോർട്ട് കാലാവധി പത്തു വർഷമാക്കുന്നതു സംബന്ധിച്ചുള്ള നിയമത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ നൽകിയിട്ടുണ്ട്. അതേസമയം പാസ്‌പോർട്ട് കാലാവധി കഴിഞ്ഞവർ അതു പുതുക്കുന്നതിനായി നവംബർ 30 വരെ കാത്തിരിക്കേണ്ടി വരും. പുതിയ പാസ്‌പോർട്ടിനുള്ള ഫീസ് 135 ഡോളറിൽ നിന്ന് 180 ഡോളറായി ഉയർത്തിയിട്ടുണ്ട്. എന്നാൽ 10 വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ട് ആയതിനാൽ ജനങ്ങൾക്ക് 90 ഡോളർ ലാഭിക്കാനാകും.
യുഎസിൽ 2001 ൽ നടന്ന തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാലാണ് ന്യൂസിലാന്റ് അഞ്ച് വർഷത്തേക്ക് പാസ്‌പോർട്ട് കാലാവധി ചുരുക്കിയത്. എന്നാൽ മറ്റ് രാജ്യങ്ങൾ ഇത് പിന്തുടർന്നില്ല. ഓസ്‌ട്രേലിയയും യുഎസും പൗരന്മാർക്ക് ട്രാവൽ ഡോക്യുമെന്റ് പത്ത് വർഷത്തേക്കാണ് അനുവദിക്കുന്നത്. ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ പാസ്‌പോർട്ട് തട്ടിപ്പും നടക്കില്ല.
പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർ നവംബർ 30 വരെ കാത്തിരുന്ന് പത്തു വർഷ കാലാവധിയുള്ള പാസ്‌പോർട്ട് സ്വന്തമാക്കണമെന്നാണ് അറിയിപ്പ്. പാസ്‌പോർട്ട് പുതുക്കുന്നവരും അന്നു വരെ അപേക്ഷ നൽകാൻ കാത്തിരിക്കേണ്ടിവരും. അതിനുമുമ്പ് അപേക്ഷ നൽകിയാൽ അഞ്ച് വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ടാകും ലഭിക്കുക.