- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതക്ക് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി; തൊഴുകൈയോടെ കണ്ണീർവാർത്ത് ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിച്ച് രജനീകാന്ത്; രാജാജി ഹാളിലേക്ക് ഒഴുകിയെത്തി തമിഴ് സിനിമാ ലോകവും രാഷ്ട്രീയ പ്രമുഖരും; കണ്ണീരുമായി തോഴി ശശികല മൃതദേഹത്തിന് അരികെ; സംസ്ക്കാര ചടങ്ങിൽ കേരള ഗവർണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും
ചെന്നൈ: നെഞ്ചത്തടിച്ച് അമ്മായെന്ന് നിലവിളിക്കുകയാണ് തമിഴ്‌നാട് ജനത. ലക്ഷക്കണക്കിന് പേരാണ് പ്രിയ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുന്നത്. ഇക്കൂട്ടത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ല. തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരങ്ങൾ മുതൽ സാധാരണക്കാർ വരെ ജയലളിതയുടെ വിയോഗത്തിൽ അലമുറയിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു. തൊഴുകൈയോടെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്. രാഷ്ട്രപതി പ്രണാബ് മുഖർജി,കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും അന്തിമോപചരാം അർപ്പിക്കും. രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിട്ടുണ്ട്. അതിനുശേഷം ചെന്നൈ മറീന ബീച്ചിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. എംജിആർ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയ്ക്കുള്ള അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. നാലരയ്ക്കാണ് സംസ്‌കാരം. ഒരു കാലത്ത് ജയലളിതയുമായി പിണക്കത്തിലായിരുന്നെങ്കിലും സ്‌റ്റൈൽ മന്നൻ രജനീകാന്തും അതീവ ദുഃഖത്തോടെ ജയക്ക് അന്തിമോപചാരം അർപ്പിക്കാൻ രാജാജി

ചെന്നൈ: നെഞ്ചത്തടിച്ച് അമ്മായെന്ന് നിലവിളിക്കുകയാണ് തമിഴ്‌നാട് ജനത. ലക്ഷക്കണക്കിന് പേരാണ് പ്രിയ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുന്നത്. ഇക്കൂട്ടത്തിൽ വലുപ്പച്ചെറുപ്പങ്ങളില്ല. തമിഴ് സിനിമാ ലോകത്തെ സൂപ്പർതാരങ്ങൾ മുതൽ സാധാരണക്കാർ വരെ ജയലളിതയുടെ വിയോഗത്തിൽ അലമുറയിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചു. തൊഴുകൈയോടെയാണ് പ്രധാനമന്ത്രി സ്ഥലത്തെത്തിയത്.
രാഷ്ട്രപതി പ്രണാബ് മുഖർജി,കോൺഗ്രസ് ദേശീയ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരും അന്തിമോപചരാം അർപ്പിക്കും. രാഷ്ട്രപതി ചെന്നൈയിലേക്ക് തിരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയിട്ടുണ്ട്. അതിനുശേഷം ചെന്നൈ മറീന ബീച്ചിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോകും. എംജിആർ സ്മാരകത്തിനടുത്തായിട്ടാണ് ജയലളിതയ്ക്കുള്ള അന്ത്യവിശ്രമ സ്ഥലം ഒരുക്കിയിരിക്കുന്നത്. നാലരയ്ക്കാണ് സംസ്‌കാരം. ഒരു കാലത്ത് ജയലളിതയുമായി പിണക്കത്തിലായിരുന്നെങ്കിലും സ്‌റ്റൈൽ മന്നൻ രജനീകാന്തും അതീവ ദുഃഖത്തോടെ ജയക്ക് അന്തിമോപചാരം അർപ്പിക്കാൻ രാജാജി ഹാളിലെത്തി.തമിഴകത്തെ കണ്ണീരിലാഴ്‌ത്തി വിടപറഞ്ഞ മുഖ്യമന്ത്രി ജയലളിതയ്ക്ക് രാജ്യത്തിന്റെ അന്തിമോപചാരം.
തൊഴുകൈയോടെ കണ്ണീർ വാർത്തുകൊണ്ടാണ് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനി ജയലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യയും മരുമകൻ ധനുഷും ഉണ്ടായിരുന്നു. ജയയുടെ ചേതനയറ്റ ശരീരത്തിൽ നോക്കി അൽപ്പസമയം നിന്നു രജനി. തുടർന്ന് അടുത്തു നിന്ന ശശികലയ്ക്ക് നേരെയും കൈകൂപ്പി. ചുറ്റുമായി നിന്നിരുന്ന നേതാക്കളെയും നോക്കി ജനക്കൂട്ടത്തെയും തൊഴുതാണ് രജനി മടങ്ങിയത്. ഏറെക്കാലത്തിന് ശേഷം പൊതുജനസമക്ഷം എത്തുകയായിരുന്നു അദ്ദേഹം. രജനികാന്ത് എത്തിയതോടെ ആൾക്കൂട്ടത്തിൽ നിന്നും കരച്ചിൽ ശബ്ദം ഉയർന്നു.
നേരത്തെ രാജ്യത്തിന് നഷ്ടമായത് സുധീരയായ മകളെയാണെന്നായിരുന്നു രജനികാന്ത് അനുശോചിച്ചത്. തമിഴ്‌നാടിന് മാത്രമല്ല രാജ്യത്തിന് മുഴുവനുമാണ് ധീരയായ മകളെ നഷ്ടമായതെന്നും ജയയുടെ ആത്മാവിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുക ആണെന്നായിരുന്നു രജനിയുടെ ട്വീറ്റ് ചെയ്തിരുന്നത്. ഡിഎംകെ ഭരണം അവസാനിപ്പിച്ച് ജയ മുഖ്യമന്ത്രിയായപ്പോൾ ആശംസ അർപ്പിക്കാൻ രജനീകാന്ത് മുൻപന്തിയിലുണ്ടായിരുന്നു. മുൻകാലത്ത് ചെറിയ പിണക്കങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതെല്ലാം അടുത്തകാലത്ത് ഇവർ മറന്നിരുന്നു. ജയലളിത ആശുപത്രിയിൽ ചികിത്സയിലിരുന്ന വേളയിൽ മകൾക്കൊപ്പമെത്തി കാണാൻ രജനി ശ്രമം നടത്തിയിരുന്നു. എന്നാൽ, അന്ന് അദ്ദേഹത്തിന് ജയലളിതയെ കാണാൻ സാധിച്ചില്ല. പിന്നീട് നേരിൽകാണുന്നത് ഇപ്പോഴാണ്.

തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് ജനങ്ങളാണ് ജയലളിതയുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണുന്നതിന് ചെന്നൈയിലേയ്ക്ക് ഒഴുകുന്നത്. പ്രതിപക്ഷ നേതാവ് സ്റ്റാലിനും മറ്റ് ഡിഎംകെ നേതാക്കളും ജയക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയതും ശ്രദ്ധേയമായി. ഒ പനീർശെൽവത്തെ കണ്ട് സംസാരിച്ച ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. രാജാജിഹാളിൽ പൊതുദര്ശനത്തിന് വച്ച് മൃതദേഹത്തിൽ മുഖ്യമന്ത്രി പനീർ ശെൽവമാണ് ആദ്യം അന്തിമോപചാരം അർപ്പിച്ചത്. വിവിധ നേതാക്കളും പ്രമുഖരും അന്തിമോപചാരം അർപ്പിക്കുന്നതിനായി വന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ എത്തിയിട്ടുണ്ട്. നിരവധി കേന്ദ്ര മന്ത്രിമാരും നേതാക്കളും മുഖ്യമന്ത്രിമാരും സംസ്‌കാര ചടങ്ങുകൾക്ക് എത്തും.

മറീനാ ബീച്ചിലെ അണ്ണാസ്‌ക്വയറിൽ 4.30നാണ് ജയലളിതയുടെ മൃതദേഹം സംസംസ്‌കരിക്കുക. എംജിആറിന്റെ മൃതദേഹം സംസ്‌കരിച്ച അണ്ണാ സ്‌ക്വയറിൽ തന്നെ തന്റെ മൃതദേഹവും അടക്കം ചെയ്യണമെന്ന ജയലളിതയുടെ ആഗ്രഹപ്രകാരമാണ് ഇവിടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചത്. കേരളാ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. ഇവർ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഇന്നലെ അപ്പോളോ ആശുപത്രിയിൽനിന്ന് ജയലളിതയുടെ മൃതദേഹം വസതിയായ പോയസ് ഗാർഡനിൽ എത്തിച്ചിരുന്നു. അവിടെനിന്നാണ് രാജാജി ഹാളിലേയ്ക്ക് മാറ്റിയത്. ഇവിടെ പൊതു ദർശനം വൈകുന്നേരം വരെ തുടരും. തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിലടക്കം ആയിരക്കണക്കിനു പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ വലിയ ജനസാഗരമാണ് രാജാജി ഹാളിനു പരിസരത്ത് രൂപപ്പെട്ടിരിക്കുന്നത്. പലപ്പോഴും പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനാകാത്ത സാഹചര്യമാണുള്ളത്.

ജയലളിതയുടെ മരണവാർത്ത പുറത്തു വിട്ടേക്കാവുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ട് വൻ സുരക്ഷാ സന്നാഹങ്ങളാണ് ചെന്നൈയിൽ ഒരുക്കിയിരുന്നത്. മരണവാർത്ത പുറത്തു വിടും മുൻപേ തന്നെ പ്രമുഖ എഐഡിഎംകെ നേതാക്കളും ജയലളിതയുടെ തോഴി ശശികലയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഷീലാ ബാലകൃഷ്ണനും അടക്കമുള്ളവർ ആശുപത്രി വിട്ടിരുന്നു.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് ജയലളിത മരിച്ചതായി ചികിത്സയിൽ കഴിഞ്ഞിരുന്ന അപ്പോളൊ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയത്. ഹൃദസ്തംഭനമുണ്ടായി ഒരു ദിവസം പിന്നിടുമ്പോഴാണ് എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറിയുമായ ജയലളിത മരണത്തിന് കീഴടങ്ങിയത്. 68 വയസ്സായിരുന്നു.


