- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാവാപോളോ: നികുതി വെട്ടിപ്പ് കേസിനെ തുടർന്നു ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം നെയ്മറിന്റെ സ്വത്തുക്കൾ ബ്രസീലിയൻ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയും ഇതിൽ ഉൾപ്പെടും. 2011-13 കാലയളവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ കളിക്കുമ്പോൾ നെയ്മർ 16 മില്യൺ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്
സാവാപോളോ: നികുതി വെട്ടിപ്പ് കേസിനെ തുടർന്നു ബ്രസീലിന്റെയും ബാഴ്‌സലോണയുടെയും സൂപ്പർ താരം നെയ്മറിന്റെ സ്വത്തുക്കൾ ബ്രസീലിയൻ കോടതി മരവിപ്പിച്ചു. നെയ്മറിന്റെ ജെറ്റ് വിമാനം, ഉല്ലാസ ബോട്ട് എന്നിവയും ഇതിൽ ഉൾപ്പെടും. 2011-13 കാലയളവിൽ ബ്രസീലിയൻ ക്ലബ്ബായ സാന്റോസിൽ കളിക്കുമ്പോൾ നെയ്മർ 16 മില്യൺ ഡോളറിന്റെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. നെയ്മറിന്റെ പിതാവും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള കേസ് നെയ്മർ നിഷേധിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 2ന് നെയ്മറിനേയും പിതാവിനേയും മുൻ ബാഴ്‌സലോണ പ്രസിഡന്റിനേയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. തെറ്റായി ഒന്നും തന്നെ നടന്നിട്ടില്ലെന്ന വാദം തന്നെയാണ് അന്നും നെയ്മർ കോടതിയിൽ ബോധിപ്പിച്ചത്.
Next Story