- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറ്റാലന്മാരുടെ ആ പ്രതീക്ഷയും പൊലിഞ്ഞു; നെയ്മർ ബാഴ്സലോണയിലേക്കില്ല; പിഎസ്ജിയുമായി കരാർ പുതുക്കി ബ്രസീലിയൻ താരം
പാരീസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വീണ്ടും ബാഴ്സലോണയുടെ ജഴ്സിയിൽ തിരിച്ചെത്തുമെന്നുള്ള ആരാധകരുടെ മോഹം പൊലിഞ്ഞു. ലയണൽ മെസിക്കൊപ്പം പന്തുതട്ടാൻ പിഎസ്ജി വിട്ട് ബാഴ്സലോണയിലേക്ക് നെയ്മർ തിരിച്ചെത്തുമെന്നായിരുന്നു കഴിഞ്ഞ രണ്ട് വർഷമായി കേട്ടിരുന്നത്.
ചാമ്പ്യൻസ് ലീഗ് സെമി പോരാട്ടങ്ങൾ അരങ്ങേറുമ്പോഴും അത്തരം വാർത്തകൾ പുറത്തുവന്നിരുന്നു. ജുവാൽ ലാപോർട്ട ബാഴ്സലോണയുടെ അധ്യക്ഷ സ്ഥാനത്തെത്തിയതോടെ താരത്തെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാൽ ബാഴ്സലോണ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നെയ്മർ താൽകാലം പാരീസ് വിട്ട് എങ്ങോട്ടുമില്ലെന്നാണ് പുതിയ വാർത്ത. താരം നാല് വർഷത്തേക്ക് പിഎസ്ജിയുമായുള്ള കരാർ പുതുക്കി. 2026 വരെയാണ് 29 കാരനായ നെയ്മറിന്റെ പുതിയ കരാർ.
അടുത്ത മൂന്ന് വർഷത്തിനിടെ പിഎസ്ജി ചാംപ്യൻസ് ലീഗ് നേടുകയാണെങ്കിൽ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാർ. ക്ലബിൽ സന്തോഷവാനാണെന്ന് നെയ്മർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇത്തവണ ചാംപ്യൻസ് ലീഗിൽ പിഎസ്ജി സെമിയിൽ പുറത്തായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതോടെയാണ് പിഎസ്ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വർഷം ഫൈനലിൽ കടന്ന ടീമാണ് പിഎസ്ജി.
സ്പോർട്സ് ഡെസ്ക്