- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഴ്‌സലോണയിൽ നെയ്മർ അസംതൃപ്തനെന്ന് വാർത്തകൾ; മറ്റു ക്ളബ്ബുകളിലേക്ക് ചേക്കേറാൻ താരം ശ്രമിക്കുന്നതായി സൂചന; അസംതൃപ്തിക്ക് കാരണം മെസ്സിയുടെ നിഴലായി ഒതുങ്ങേണ്ടി വരുന്നത്; നെയ്മർ മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതരുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ
ന്യൂ ഡൽഹി: ബ്രസീലിയൻ സൂപ്പർ ഫുട്‌ബോളർ നെയ്മർ ബാഴ്‌സലോണ വിടാൻ ആലോചിക്കുന്നതായി വാർത്തകൾ.ബാഴ്‌സലോണയിൽ തുടർന്നാാൽ ലയണൽ മെസ്സിയുടെ നിഴലായി ഒതുങ്ങേണ്ടി വരുമെന്ന ചിന്തയാണ് ക്‌ളബ് വിടാൻ നെയ്മറെ പ്രരിപ്പിക്കുന്നതെന്നാണ് സൂചന. നാലു സീസണായി ബാഴ്‌സലോണയുടെ കുന്തമുനയായ നെയ്മർ ക്ളബ്ബിൽ അസന്തുഷ്ടനാണെന്നും ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ മുൻ ചാമ്പ്യന്മാർ മാഞ്ചസ്റ്റർ കുപ്പായം താരം പരിഗണിക്കുന്നതായിട്ടും ഒരു സ്പാനിഷ് പത്രമായ സ്പോർട്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ നെയ്മറിന്റെ പ്രതികരണം ഇനിയും വന്നിട്ടില്ല. അർജന്റീനയുടെ സൂപ്പർഫുട്ബോളർ മെസ്സിക്കും ഉറുഗ്വേതാരം ലൂയി സുവാരസിനും ഒപ്പം ലോകത്തെ ഏറ്റവും മാരകമായ മുന്നേറ്റനിരയെ സൃഷ്ടിച്ചിരിക്കുന്ന ബാഴ്സിലോണയിൽ നിന്നും വിടാനൊരുങ്ങാൻ താരത്തിന് കുടുംബത്തിൽ നിന്നും പ്രതിനിധികളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നതായിട്ടാണ് വിവരം. ബാഴ്സയിൽ നിന്നാൽ സൂപ്പർതാരം ലിയോണേൽ മെസ്സിയുടെ നിഴലിലാകുമെന്നും അവിടെ നിന്നും പുറത്തുവരാനും താരത്തെ ഏവരും നിർബ്ബന്ധിക്കു
ന്യൂ ഡൽഹി: ബ്രസീലിയൻ സൂപ്പർ ഫുട്‌ബോളർ നെയ്മർ ബാഴ്‌സലോണ വിടാൻ ആലോചിക്കുന്നതായി വാർത്തകൾ.ബാഴ്‌സലോണയിൽ തുടർന്നാാൽ ലയണൽ മെസ്സിയുടെ നിഴലായി ഒതുങ്ങേണ്ടി വരുമെന്ന ചിന്തയാണ് ക്‌ളബ് വിടാൻ നെയ്മറെ പ്രരിപ്പിക്കുന്നതെന്നാണ് സൂചന. നാലു സീസണായി ബാഴ്‌സലോണയുടെ കുന്തമുനയായ നെയ്മർ ക്ളബ്ബിൽ അസന്തുഷ്ടനാണെന്നും ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ മുൻ ചാമ്പ്യന്മാർ മാഞ്ചസ്റ്റർ കുപ്പായം താരം പരിഗണിക്കുന്നതായിട്ടും ഒരു സ്പാനിഷ് പത്രമായ സ്പോർട്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ നെയ്മറിന്റെ പ്രതികരണം ഇനിയും വന്നിട്ടില്ല.
അർജന്റീനയുടെ സൂപ്പർഫുട്ബോളർ മെസ്സിക്കും ഉറുഗ്വേതാരം ലൂയി സുവാരസിനും ഒപ്പം ലോകത്തെ ഏറ്റവും മാരകമായ മുന്നേറ്റനിരയെ സൃഷ്ടിച്ചിരിക്കുന്ന ബാഴ്സിലോണയിൽ നിന്നും വിടാനൊരുങ്ങാൻ താരത്തിന് കുടുംബത്തിൽ നിന്നും പ്രതിനിധികളിൽ നിന്നും ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നതായിട്ടാണ് വിവരം. ബാഴ്സയിൽ നിന്നാൽ സൂപ്പർതാരം ലിയോണേൽ മെസ്സിയുടെ നിഴലിലാകുമെന്നും അവിടെ നിന്നും പുറത്തുവരാനും താരത്തെ ഏവരും നിർബ്ബന്ധിക്കുകയാണ്.
നിലവിലെ പരിശീലകൻ ലൂയി എന്റിക്വെ ബാഴ്സലോണ വിടുന്നതും നെയ്മറിന്റെ ക്ലബ്ബ് മാറ്റത്തിന് കാരണമായേക്കുമെന്നാണ് സൂചന. അതേസമയം നെയ്മറുടെ പിതാവാണ് ബാഴ്സ വിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മാറാൻ താരത്തെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. മെസ്സിയുള്ളിടത്തോളം കാലം ബാഴ്സയിൽ തുടരുന്നത് നെയ്മറിന്റെ കരിയറിന് ഗുണം ചെയ്യില്ലെന്നും സീനിയർ നെയ്മർ ഉപദേശിക്കുന്നു.
പ്രതിഭയുടെ കാര്യത്തിൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോയ്ക്കും ഒട്ടും പിന്നിലല്ല ബ്രസീലിയൻ താരം. ബ്രസീലിയൻ ക്ളബ്ബ് സാന്റോസിൽ നിന്നും ബാഴ്സിലോണയിൽ എത്തിയതിന് ശേഷം ഏറെക്കുറെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും കൈപ്പിടിയിൽ ആക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിലും ബാലൻ ഡി ഓർ പുരസ്‌ക്കാരം ഇപ്പോഴും താരത്തിന് അന്യമാണ്. 2015 ൽ രണ്ടു പേർക്കും പിന്നിൽ മൂന്നാമത് എത്താൻ മാത്രമേ നെയ്മർക്ക് കഴിഞ്ഞിട്ടുമുള്ളൂ. മെസ്സിയുടെ ഒപ്പം കളിച്ചാൽ എന്നും രണ്ടാമനായി നിൽക്കാനും അദ്ദേഹത്തിന്റെ നിഴലിലായിരിക്കാനുമേ കഴിയൂ എന്ന് അടുപ്പമുള്ള വൃത്തങ്ങളെല്ലാം താരത്തെ ഉപദേശിച്ചിരിക്കുകയുമാണ്.
അതേസമയം ഒരിക്കൽ തങ്ങൾക്ക് കൈവിട്ടുപോയ താരത്തെ വീണ്ടും സ്വന്തമാക്കാൻ ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്ബോളിലെ കേമന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലയുറപ്പിച്ചതായും താരത്തെ സ്പാനിഷ് വമ്പന്മാർ കൈവിട്ടാൽ കൊത്താൻ റെഡിയായും നിൽക്കുകയാണ്. എന്നാൽ 2021 വരെ കരാറുള്ള ബാഴ്സിലോണ താരത്തിനായി ചോദിക്കുന്ന റിലീസിങ് ഫീ 175 ദശലക്ഷം പൗണ്ടാണ്. എന്തു തുക നൽകിയും താരത്തെ സ്വന്തമാക്കാൻ ചുവപ്പു ചെകുത്താന്മാർ റെഡിയുമാണ്.
യൂറോപ്പ ലീഗ് കിരീടം നേടി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് നെയ്മറിനായി കൂടുതൽ തുക മുടക്കുമെന്നാണ് കരുതുന്നത്. ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 44 മത്സരങ്ങളിൽ നിന്ന് 19 ഗോളുകളാണ് നെയ്മർ നേടിയത്. 2013ൽ ബ്രസീൽ ക്ലബ്ബ് സാന്റോസിൽ നിന്ന് ബാഴ്സയിലെത്തിയ നെയ്മർ നാല് വർഷമായി സ്പാനിഷ് ക്ലബ്ബിന് വേണ്ടിയാണ് ബൂട്ടുകെട്ടുന്നത്.