ഞാൻ അറിയുന്ന ദിലീപേട്ടന് അങ്ങിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞ് ദിലീപിന് അനുകൂലമായി സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് ഇറങ്ങിയവർ നിരവധിയാണ്. കേരളത്തിലെ ആരാധകരുടെ ഈ വിളിയുടെ ശക്തി പോരാഞ്ഞിട്ടോ എന്തോ, ഇപ്പോൾ ദിലീപേട്ടന് വേണ്ടി കളത്തിലിറങ്ങിയിരിക്കുകയാണ് സാക്ഷാൽ നെയ്മർ. ദിലീപിന് വേണ്ടി പ്രത്യക്ഷപ്പെട്ട ഫേക്ക് അക്കൗണ്ടുകളിൽ ഒന്നിലാണ് നെയ്മറുടെ പേരും ഫോട്ടോയും വെച്ച് ദിലീപ് ഫാനായി നെയ്മറും എത്തിയത്.

ജനപ്രിയ നായകൻ കൊതുകു കടിയും കൊണ്ട് ഉറങ്ങുമ്പോൾ നെയ്മർക്ക് എങ്ങിനെ ഉറങ്ങാൻ പറ്റും. പാവം മലയാളം അറിയാത്തതു കൊണ്ട് മലയാളത്തിൽ ആരോ ഇട്ട പോസ്റ്റ് അടിച്ചു മാറ്റിക്കൊണ്ടാണ് ദിലീപിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്.

ഇതോടെ നെയ്മറുടെ പേരിലുള്ള വ്യാജ പോസ്റ്റ് ഫേസ്‌ബുക്കിൽ തരംഗമായിട്ടുണ്ട്. ദിലീപിന് അനുകൂലമായി ഇങ്ങനെ പോസ്റ്റുമ്പോൾ അൽപ്പം വിശ്വാസ യോഗ്യമായ രീതിയിൽ പോസ്റ്റണമേ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.