- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ കുറ്റിച്ചൽ വ്‌ളാവെട്ടി നെല്ലിക്കുന്നിൽ പൊലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; പൊലീസ് ജീപ്പ് അടിച്ചു തകർത്തു; വീടുകളും ആക്രമിച്ച് ഗുണ്ടകൾ കാട്ടിൽ ഒളിച്ചു; നെയ്യാർ ഡാം പൊലീസിന് പുലർച്ചെ നേരിടേണ്ടി വന്നത് ശക്തമായ ബോംബേറ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുറ്റിച്ചൽ വ്‌ളാവെട്ടി നെല്ലിക്കുന്നിൽ പൊലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഘം പൊലീസ് ജീപ്പ് പൂർണമായും അടിച്ചുതകർത്തു. കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന് നേരെ അതിശക്തമായ ആക്രമണമാണ് നടന്നത്.
തിരുവനന്തപുരത്തെ കഞ്ചാവ് മാഫിയയുടെ താവളമാണ് വ്‌ളാവെട്ടി. പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് എത്തിയ നെയ്യാർ പൊലീസിന് നേർക്കാണ് ആക്രമണം. കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പൊലീസ് എത്തിയ ഉടനെ കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തിന് ശേഷം സംഘം കാട്ടിലേക്ക് കടന്നു. വന മേഖലയിൽ ഇവർക്കായി തെരച്ചിൽ നടത്തും.
വ്‌ളാ വെട്ടി നെല്ലിക്കുന്ന് കോളനി കേന്ദ്രീകരിച്ച് മാഫിയകൾ നിറയുകയായിരുന്നു. ഇത് മനസ്സിലാക്കിയാണ് നെടുമങ്ങാട് ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ സംങം എത്തിയത്. ഒരു പൊലീസ് ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. വീടുകൾക്ക് നേരെയും ആക്രമണം നടത്തി. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ പൊലീസ് സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. ഇവർ വനത്തിനുള്ളിലാണെന്ന് നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായി.
പ്രദേശത്ത് കഞ്ചാവ് മാഫിയ പിടിമുറുക്കന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. നിരവധി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്ന പ്രദേശം കൂടിയായിരുന്നു ഇത്. ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിനാണ് നെയ്യാർ ഡാമിലെ പൊലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തിയത്.
മറുനാടന് മലയാളി ബ്യൂറോ