- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് 20നാണ് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി സബ് ഇൻസ്പെക്ടർ സതീഷ്‌കുമാർ എസ് ചുമതലയേൽക്കുന്നത്. സതീഷ് ചുമതലയേറ്റശേഷം സ്റ്റേഷൻ പരിധിയിൽ അതിക്രമങ്ങൾ താരതമ്യേന കുറഞ്ഞുവെന്നാണ് ജന സംസാരം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും പരാതിയുമായി എപ്പോൾ വേണമെങ്കിലും ഭയമില്ലാതെ സ്റ്റേഷനിലേക്ക് കടന്നു ചെല്ലാം. പരാതി നൽകിയാൽ ഉടനടി നടപടി ഉറപ്പാണ്. പുവാലന്മാരും സാമൂഹ്യവിരുദ്ധരും പുതിയ എസ് ഐ വന്നതിന് ശേഷം മാളത്തിലൊളിച്ച മട്ടാണ്. കഴിഞ്ഞ ഒൻപ്ത് മാസത്തിനിടെ ഈ സബ് ഇൻസ്പെക്ടർ തുറങ്കിലടച്ചത് പത്ത് പീഡന വീരന്മാരെ അതും കുട്ടികളെ പീഡിപ്പിച്ചവന്മാരെ ... പീഡനത്തിന് അകത്തായവരിൽ വൈദികൻ മുതൽ സമൂഹത്തിൽ ഉന്നതിയിൽ കഴിയുന്നവർ വരെ ഉൾപ്പെടുന്നു. പോക്സോ കേസ് പ്രതികളോടു ഒരു ദയയും കാട്ടാത്ത സതീഷ്് പരാതിയിന്മേൽ കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ച മുൻപ് സതീഷും സംഘവും ഒരു പോക്സോ കേസ് പ്രതിയെ പിടിക്കാൻ ഗുജറാത്ത് വരെ പോയി. അതിസാഹസികമായി
തിരുവനന്തപുരം: കഴിഞ്ഞ മാർച്ച് 20നാണ് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയി സബ് ഇൻസ്പെക്ടർ സതീഷ്‌കുമാർ എസ് ചുമതലയേൽക്കുന്നത്. സതീഷ് ചുമതലയേറ്റശേഷം സ്റ്റേഷൻ പരിധിയിൽ അതിക്രമങ്ങൾ താരതമ്യേന കുറഞ്ഞുവെന്നാണ് ജന സംസാരം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും പരാതിയുമായി എപ്പോൾ വേണമെങ്കിലും ഭയമില്ലാതെ സ്റ്റേഷനിലേക്ക് കടന്നു ചെല്ലാം. പരാതി നൽകിയാൽ ഉടനടി നടപടി ഉറപ്പാണ്. പുവാലന്മാരും സാമൂഹ്യവിരുദ്ധരും പുതിയ എസ് ഐ വന്നതിന് ശേഷം മാളത്തിലൊളിച്ച മട്ടാണ്.
കഴിഞ്ഞ ഒൻപ്ത് മാസത്തിനിടെ ഈ സബ് ഇൻസ്പെക്ടർ തുറങ്കിലടച്ചത് പത്ത് പീഡന വീരന്മാരെ അതും കുട്ടികളെ പീഡിപ്പിച്ചവന്മാരെ ... പീഡനത്തിന് അകത്തായവരിൽ വൈദികൻ മുതൽ സമൂഹത്തിൽ ഉന്നതിയിൽ കഴിയുന്നവർ വരെ ഉൾപ്പെടുന്നു. പോക്സോ കേസ് പ്രതികളോടു ഒരു ദയയും കാട്ടാത്ത സതീഷ്് പരാതിയിന്മേൽ കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് ഉൾപ്പെടയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. രണ്ടാഴ്ച മുൻപ് സതീഷും സംഘവും ഒരു പോക്സോ കേസ് പ്രതിയെ പിടിക്കാൻ ഗുജറാത്ത് വരെ പോയി. അതിസാഹസികമായി പ്രതിയെ പിടിക്കുകയും കേരളത്തിൽ എത്തിക്കുകയും ചെയ്തു.
ഫ്‌ളാഷ് ബാക്ക്
ഒക്ടോബർ രണ്ടാംവാരം പഴയ കേസുകൾ ചികയുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ സതീഷിന്റെ കണ്ണിൽ ആ കേസ് പെടുന്നത്. ഒന്നര വർഷം മുൻപ് നിലമ്പൂർ പൂക്കോട്ടു പാടം സ്റ്റേഷനിൽ നിന്നു കൈമാറിയ ഒരു പോക്സോ കേസ്. കേസ് നെയ്യാർഡാം സ്റ്റേഷന് കൈമാറിയ ശേഷം രണ്ടോ മൂന്നോ എസ് ഐ മാർ സ്റ്റേഷനിൽ വന്നു പോയി. ആരു ആ കേസ് പൊടി തട്ടി എടുക്കാൻ ശ്രമിച്ചില്ല.. ആവിശ്യത്തിന് കേസ് ഉണ്ട്് പിന്നെന്തിനാ പഴയ കേസുകൾ എന്ന ചിന്തയായിരുന്നു പല എസ് ഐ മാർക്കും. എന്നാൽ സതീഷ് ചിന്തിച്ചത് അങ്ങനെയല്ല... ഒന്നര വർഷമായിട്ടും നീതി കിട്ടാത്ത ഒരു കുടുംബം തന്റെ സ്റ്റേഷൻ പരിധിയിൽ ........ മലപ്പുറം നിലമ്പൂർ സ്വദേശിനിയായ വിവാഹതിയായ യുവതിക്ക് നാട്ടുകാരനായ ഫെനിയോടു പ്രണയം തോന്നുന്നു.
പ്രണയം അരുതാത്ത ബന്ധത്തിലേക്കും പിന്നീട് വിവാഹത്തിലും കലാശിക്കുന്നു. ആദ്യ ഭർത്താവിനെ ഒഴിവാക്കി യുവതി ഫെനി എന്ന ചെറുപ്പക്കാരനെ വിവാഹം കഴിക്കുമ്പോൾ അവർക്ക് 14 വയസുള്ള ഒരു മകളും ഉണ്ടായിരുന്നു. ഈ മകളെയും കൂട്ടിയാണ് ഫെനിക്കൊപ്പം യുവതി പുതിയ ജീവിതം തുടങ്ങിയത്. വെൽഡിങ് തൊഴിലാളിയായ ഫെനി ആദ്യമൊക്കെ നല്ല രീതിയിൽ തന്നെയാണ് ഇടപെട്ടിരുന്നത്്. ഇതിനിടെ ജോലി സംബന്ധമായാണ് ഫെനി നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇടവാച്ചലിൽ താമസമാകുന്നത്. ഇവിടെ താമസിക്കവെ ഭാര്യയുമായി തെറ്റിയ ഫെനിക്ക് 14 വയസുള്ള കുട്ടിയോടു ഭ്രമം തോന്നുന്നു. യുവതിയെ ഉപേക്ഷിക്കുമെന്നും 14 കാരിയെ ജീവിത സഖിയാക്കുമെന്നും ഫെനി പല വട്ടം പറയുന്നു.
ഫെനിയുടെ ഭീക്ഷണി യുവതി കാര്യമായി എടുത്തില്ല. എന്നാൽ സ്‌ക്കൂളിൽ പോയി മടങ്ങി വരുന്ന കുട്ടിയെ മുൻപ് മകളെ പോലെ കണ്ടിരുന്ന ഫെനി പിന്നീട് തോണ്ടലും പിടിക്കലും ഒക്കെയായി. സത്യത്തിൽ കുട്ടിക്ക ഫെനിയെ കാണുന്നതും പോലും പേടിയായി. ഇതിനിടെ മഴയുള്ള ഒരു രാത്രിയിൽ ഫെനി കുട്ടിയെ കടന്നു പിടിച്ചു. അരുതാത്തത് പലതും ചെയ്യാനും ശ്രമിച്ചു. യുവതി ഉണർന്നു ബഹളം വെച്ചതിനാൽ കുട്ടി രക്ഷപ്പെട്ടു. ആ രാത്രി അമ്മ മകൾക്ക് കാവലിരുന്ന് നേരം വെളിപ്പിച്ചു. പിന്നീട് ഫെനിയെ കാണുന്നത് അമ്മയ്ക്കും വെറുപ്പായി, ഇതിനിടെ തൊട്ടടുത്ത അയൽവാസികൾ ഉപദേശിച്ചതനുസരിച്ച് മകളെയും കൂട്ടി യുവതി നിലമ്പൂരിലേക്ക് പോയി.
അവിടെ എത്തി ബന്ധുക്കളോടു കാര്യം വിശദീകരിച്ചപ്പോൾ അവർ പറഞ്ഞു പൊലീസ് സഹായം തേടാൻ .. അങ്ങനെ നടന്ന മുഴുവൻ കാര്യങ്ങളും എഴുതി പൂക്കോട്ടു പാടം സബ്ഇൻസ്പെക്ടറെ നേരിൽ കണ്ട് പരാതി നൽകി. പരാതി പരിശോധിച്ച പൂക്കോട്ടു പാടം പൊലീസ് കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം സംഭവം നടന്നത് നെയ്യാർഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ ഇങ്ങോട്ടു കേസ് കൈമാറുകയായിരുന്നു.
അന്വേഷണം എന്ന കടമ്പ
കേസിലെ പ്രതി ഫെനിയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഒളിവിലാണ് എന്നാണ് വിവരം കിട്ടിയത്. പൂക്കോട്ടു പാടം പൊലീസ് തന്നെ ഫെനിക്കെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി മനസിലായി. പോക്സോ കേസിന് പുറമെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടും കാണാനില്ലന്ന പരാതിയിലും കേസുകൾ ഉണ്ടായിരുന്നു. സതീഷ് ആദ്യം അന്വേഷിച്ചത് നെയ്യാർഡാം പൊലീസ് പരിധിയിൽ ഇവർ വാടകയ്ക്ക് താമസിച്ച സ്ഥലത്ത് തന്നെ.
മലപ്പുറം നിലമ്പൂർ സ്വദേശി എന്നതിനപ്പുറം ആർക്കും മറ്റൊന്നും അറിയില്ലയായിരുന്നു. എസ് ഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം നിലമ്പൂർ എത്തി ഫെനിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എസ് ഐ യും സംഘവും രഹസ്യമായി നിരീക്ഷിച്ചു.ഇതിൽ ഒരു സുഹൃത്തിന് ഗുജറാത്തിലെ ബറോഡയിൽ നിന്നും ഇടയ്ക്കിടെ കോളുകൾ വരുന്നത്് ശ്രദ്ധയിൽപ്പെട്ടു. അയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. തന്നെ വിളിക്കുന്നത്്് ഫെനിയാണന്ന് അയാൾ സമ്മതിച്ചു.
ഇതിനിടെ ബറോഡയിലെ നമ്പർ ഔട്ട ഓഫ് കവറേജായി. ഫെനി നമ്പർ മാറ്റി നാട്ടിലെ ബന്ധപ്പെടലും അവസാനിപ്പിച്ചു ,ഗുജറാത്തിൽ പോയി ഫെനിയെ പിടിക്കുന്നത്് വെല്ലുവിളി തന്നെയാണന്ന് പൊലീസ് വിലയിരുത്തി. കേസിൽ തുമ്പുണ്ടായ സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം റേഞ്ച് ഐ ജി മനോജ് എബ്രഹാമും റൂറൽ എസ് പി അശോക് കുമാറും താൽപര്യമെടുത്ത് രൂപീകരിച്ചു. എസ് ഐ സതീഷ്‌കുമാർ എസും, എ എസ് ഐ ഹെന്റേഴ്സണും സി പി ഒ മാരായ ഷിബുവും അനിലും ആയിരുന്നു സംഘത്തിൽ.
പ്രതിയെ പിടിക്കാൻ ഗുജറാത്തിലേക്ക്
വലിയ പ്രതീക്ഷയോടെയാണ് എസ് ഐ സതീഷും സംഘവും ഗുജറാത്തിലെ ബറോഡയിൽ തീവണ്ടി ഇറങ്ങിയത്. ബറോഡയിലെ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചുവെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞ് അവർ ഒഴിവാക്കി തിരിക പോകാനും നിർദ്ദേശിച്ചു. ഇതോടെ പ്രതീക്ഷ നശിച്ചു. ഫെനിയുടെ ഫോട്ടോയുമായി സതീഷും സംഘവും ബറോഡ സിറ്റി മുഴുവൻ കറങ്ങി. എന്നിട്ടും ഫെനിയെ കണ്ടത്തനായില്ല. ഒടുവിൽ മർക്കപുരയിൽ വെച്ച് പരിചയപ്പെട്ട ഒരു മലയാളി ഫെനിയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കള്ളിനും കഞ്ചാവിനും പേരു കേട്ട ടാക്കൂർബായി കോളനി ഭാഗത്ത് വെച്ച് ഇയാളെ കണ്ടിട്ടുണ്ടെന്ന് മലയാളി പറഞ്ഞു.
ഇവിടെ കടന്നു ചെല്ലാൻ പൊലീസിന് പോലും പേടിയാണന്നും അയാൾ പറഞ്ഞു. ഗുണ്ട സംഘങ്ങളുടെ കേന്ദ്രമായതിനാൽ അവിടേക്കു പോകുക പ്രയാസമാണന്നും മലയാളി മുന്നറിയിപ്പ് നൽകി. സുഹൃത്തക്കളെ ചോദ്യം ചെയ്തതിനിടയിൽ വീണു കിട്ടിയ ഫെനിയുടെ ബീഫ് പ്രേമം ഓർമ്മയിൽ വന്നപ്പോൾ എസ് ഐ സതീഷ് ഇവിടെ ബീഫു കിട്ടുന്ന സ്ഥലം എവിടെ എന്നന്വേഷിച്ചു.(സമ്പൂർണ ബിഫ്്്‌നിരോധന സംസ്ഥാനമാണ് ഗുജറാത്ത് എന്ന് മനസിലാക്കി തന്നെയായിരുന്നു സതീഷിന്റെ ചോദ്യം) രഹസ്യമായി ബീഫു കിട്ടുന്ന സ്ഥലം മലയാളി തന്നെ കാട്ടി കൊടുത്തു. ഇനി അന്യദേശത്ത് വന്നിട്ടു ബീഫു കഴിച്ചില്ലന്ന് വേണ്ട എന്ന് മലയാളിയുടെ കമന്റും എത്തി. എന്നാൽ ബീഫു കഴിക്കാനല്ല കേസിന് വേണ്ടിയാണന്ന് പറഞ്ഞപ്പോൾ അയാളും ഞെട്ടി.
രഹസ്യമായി ബീഫു വിൽക്കുന്ന സ്ഥലത്ത് എത്തി ഫെനിയുടെ ഫോട്ടോ കാണിച്ചപ്പോൾ കക്ഷി അവിടെ നിത്യ സന്ദർശകൻ. ഇതനുസരിച്ച്്് തൊട്ടടുത്ത മർക്കപുര സ്റ്റേഷനിൽ ബന്ധപ്പെട്ടു കേസിന്റെ സ്വഭാവവും പ്രതിയെ കണ്ടെത്തിയതും വിശദീകരിച്ചു. എന്നാൽ നിസഹായവസ്ഥ പറഞ്ഞ് മർക്കപുര പൊലീസും കയ്യൊഴിയുകയായിരുന്നു. പിന്നീട് സഹായി ആയി വന്ന മലയാളിക്കൊപ്പം രഹസ്യക്യാമറയുമായി സംഘത്തിലെ ഒരു പൊലീസുകാരൻ ടാക്കൂർ കോളനിയിൽ കയറി. മദ്യത്തിനാണ് എന്ന് വ്യാജേന കോളനിയിൽ എത്തിയ പൊലീസുകാരൻ ഫെനിയുടെ താമസ സ്ഥലം കണ്ടെത്തി. കോളനിയിലെ കുപ്രസിദ്ധ വ്യാജവാറ്റുകാരിയുടെ വീടിന്റെ മുകളിലെത്ത നിലയിലാണ് കക്ഷി താമസം. പകൽ അവിടെ ചെന്ന് പ്രതിയെ പിടിക്കുക അസാധ്യം.
തിരികെ എത്തിയ പൊലീസുകാരൻ ഷൂട്ട് ചെയ്ത വീഡിയോ പരിശോധിച്ചശേഷം സ്ട്രക്ച്ചറും ഏര്യാപ്ലാനും അന്വേഷണ സംഘം തയ്യാറാക്കി, പുലർച്ചെ രണ്ടുമണിക്ക് കോളനിയിൽ കടന്ന അന്വേഷണ സംഘം ഫെനി താമസിച്ചിരുന്ന വീടിന്റെ വാതിൽ തകർത്ത്്് അകത്ത് കടന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്രതിക്ഷീത നീക്കമായിരുന്നുവെങ്കിലും പ്രതി ചാടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഫെനിയെ കീഴ്പ്പെടുത്തി.ഇതിനിടെ ബഹളെ വെച്ച് ആളെ കൂട്ടാനുള്ള പ്രതിയുടെ ശ്രമവും പൊലീസ് പരാജയപ്പെടുത്തി. ഉടൻ തന്നെ ഫെനിയുമായി കോളനിയിൽ നിന്നും പുറത്ത് എത്തി തുടർന്ന് മർക്കപുര സ്്റ്റേഷനിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയെങ്കിലും അവിടെത്തെ പൊലീസ് പഴയ നിലപാടിൽ തന്നെയായിരുന്നു.
ട്രാൻസിന്റ് വാറന്റ് വാങ്ങാൻ പ്രതിയെ ലാൽകോട്ട കോടതിയിൽ ഹാജരാക്കണമായിരുന്നു. അതിനുപോലും മർക്കപുര പൊലീസ് വാഹനം അനുവദിച്ചില്ല.. ഒടുവിൽ കേരള പൊലീസ് ടാക്സി പിടിച്ചാണ് പ്രതിയെ കോടതിയിൽ എത്തിച്ചത്. പിന്നീട് തീവണ്ടി മാർഗം കേരളത്തിലെത്തിച്ച ഫെനിയെ നെയ്യാർഡാം സ്റ്റേഷനിൽ എത്തിച്ചശേഷം കുട്ടിയുടെ മാതാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഫെനി ഇയാളാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് പൊലീസ് മറ്റു നടപടികളിലേക്ക് നീങ്ങിയത്. പ്രതി ഇപ്പോൾ റിമാന്റിലാണ്.. കുറ്റപത്രം അവസാനഘട്ടത്തിലും.